0%
Chapter 3

പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Author : 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 | Read All Parts | 👁 6272 |

ഇലഞ്ഞിപ്പൂമണമുള്ള ആ ചുംബനത്തിന്റെ ലഹരിയിൽ തറവാട്ടിൽ തിരിച്ചെത്തിയ ഞങ്ങളുടെ അത്താഴവും ഉറക്കവും, വാക്കുകൾക്കും സ്വപ്നങ്ങൾക്കും അതീതമായൊരു മനോഹരമായ പ്രണയലോകത്തായിരുന്നു.


​പിറ്റേന്ന് നേരം വെളുത്തത് നല്ല തണുപ്പുള്ളൊരു പാലക്കാടൻ പ്രഭാതത്തിലേക്കാണ്. കിണറ്റിൻകരയിൽ നിന്നും വെള്ളം കോരുന്ന കപ്പിയുടെ ശബ്ദം കേട്ടാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങിയത്. നേരിയ മഞ്ഞുപെയ്യുന്ന ആ പുലരിയിൽ, തുളസിത്തറയ്ക്കും അപ്പുറമുള്ള കിണറ്റിൻകരയിൽ അവളുണ്ടായിരുന്നു.


കുളിച്ച് ഈറൻമാറി, തുളസിക്കതിർ ചൂടി നിൽക്കുന്ന എന്റെ പാർവണ! കുളികഴിഞ്ഞ് കോടിയുടുത്ത അവളുടെ കാർമേഘം പോലെയുള്ള മുടിയിഴകളിൽ നിന്നും അപ്പോഴും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു. കിണറ്റിലേക്ക് കയർ ഇറക്കുമ്പോൾ, അവളുടെ കൈകളിലെ കുപ്പിവളകൾ തമ്മിലുരസി മനോഹരമായൊരു സംഗീതം പൊഴിയുന്നുണ്ട്.


​ചുറ്റും മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി, ശബ്ദമുണ്ടാക്കാതെ ഒരു കാറ്റുപോലെ ഞാൻ അവളുടെ പിന്നിലൂടെ ചെന്നു. പെട്ടെന്ന് എന്റെ ഇരുകൈകളും അവളുടെ നേർത്ത അരക്കെട്ടിലൂടെ ചുറ്റി ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചുചേർത്തു.


​അപ്രതീക്ഷിതമായ ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി. കയ്യിലിരുന്ന കയർ കിണറ്റിലേക്ക് വഴുതിവീണു. പക്ഷെ ഞാനാണന്നു തിരിച്ചറിഞ്ഞ നിമിഷം, അവളൊന്ന് കുതറിമാറാൻ പോലും ശ്രമിക്കാതെ ആ കൈകൾക്കുള്ളിൽ ഒരു കൊച്ചു പക്ഷിയെപ്പോലെ ഒതുങ്ങിനിന്നു. അവളുടെ കഴുത്തിടുക്കിലെ നനഞ്ഞ മുടിയിഴകളിൽ മുഖമമർത്തിയപ്പോൾ, ഈറൻമണ്ണിന്റെയും തുളസിയുടെയും ഗന്ധമുള്ള വല്ലാത്തൊരു കുളിർമ എന്റെ സിരകളിലേക്ക് പടർന്നു. എന്റെ നെഞ്ചിൽ അമർന്നിരിക്കുന്ന അവളുടെ മുതുകിലൂടെ, ആ ഹൃദയത്തിന്റെ ഭ്രാന്തമായ താളം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.


​"ആദീ... വിട്... അമ്മയോ അമ്മായിയോ എങ്ങാനും ഇങ്ങോട്ട് വരും…”


എന്റെ കൈത്തണ്ടയിൽ അവളുടെ മൃദുവായ വിരലുകൾ അമർത്തിപ്പിടിച്ചുകൊണ്ട് കിതപ്പോടെ അവൾ പറഞ്ഞു.


​"വന്നാൽ എന്താ പാർവണേ? ഇന്നലെ കാവിലെ ഇരുട്ടിൽ വെച്ച് നീയെനിക്ക് തന്ന ആ അവകാശമുണ്ടല്ലോ, അതിനുമുന്നിൽ ഈ ലോകം മുഴുവൻ എതിര് നിന്നാലും എന്റെ ഈ കൈകൾക്ക് ഇനി ഒരു വിറയലുമുണ്ടാകില്ല..."


ഞാൻ അവളുടെ കാതോരം പതുക്കെ മന്ത്രിച്ചു.


​എന്റെ വാക്കുകൾ കേട്ടതും, എന്നിൽ നിന്നുമടർന്നുമാറി അവൾ പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞുനിന്നു.


ഇന്നലെ രാത്രിയിലെ ആ ഭയമൊന്നും ഇപ്പോൾ ആ മുഖത്തില്ലായിരുന്നു. പകരം, സ്വന്തം പ്രണയനായകനെ ആദ്യമായി പകൽവെളിച്ചത്തിൽ ഇത്രയടുത്തു കാണുന്നതിന്റെ നാണം ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞുതുളുമ്പി. അവളുടെ നനഞ്ഞ കുറുനിരകളിൽ നിന്നും ഒരു മഞ്ഞുകണം എന്റെ കവിളിലേക്ക് വീണു.

​"ആദിക്കൊരു പേടിയും ഇല്ല്യാലോ…

ആരെങ്കിലും കണ്ടാൽ എന്റെ കാര്യാണ് കഷ്ടാവുക. മാറി നിക്ക് മനുഷ്യ..."


നാണം മറച്ചുപിടിക്കാൻ വേണ്ടി തനി

കള്ളഗൗരവം നടിച്ച് അവളെന്നെ നോക്കി കണ്ണുരുട്ടി.


​ഞാൻ ചിരിയോടെ രണ്ട് ചുവട് പിന്നോട്ട് മാറിയതും, വെള്ളം നിറഞ്ഞ തൊട്ടി വേഗം വലിച്ചെടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു. തിരിഞ്ഞുനടക്കുമ്പോൾ അവളെന്നെ നോക്കിയ ആ നോട്ടമുണ്ടല്ലോ, അതിൽ ഉദിച്ചുനിൽക്കുന്ന സൂര്യനേക്കാൾ വലിയൊരു പ്രകാശമുണ്ടായിരുന്നു. എന്റെ നെഞ്ചിൽ അവൾ ബാക്കിവെച്ചുപോയ ആ ഈറൻചൂടും പേറി കുറച്ചുനേരം

💬 Comments

View all comments