Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കൊടുമുടിയിൽ നിന്നും വല്ലാത്തൊരു ശൂന്യതയിലേക്ക് വീണതുപോലെ എനിക്ക് തോന്നി.ജീവനുതുല്യം സ്നേഹിക്കുന്നവളെ സ്വന്തമാക്കിയതിന്റെ പിറ്റേന്ന് തന്നെ അവളിൽ നിന്നകന്നു പോകേണ്ടി വരിക!
മനസ്സില്ലാമനസ്സോടെ ഞാൻ സാധനങ്ങളെല്ലാം ബാഗിലാക്കി ഉമ്മറത്തേക്ക് വന്നു. വിവരമറിഞ്ഞ് മുത്തശ്ശനും മുത്തശ്ശിയും പാർവണയുടെ അമ്മയും, പിന്നെ രമ അമ്മായിയും സാവിത്രി അമ്മായിയും
അവിടെ നിൽപ്പുമുണ്ടായിരുന്നു.
എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു സങ്കടം.
"അയ്യോ, വല്ലാത്ത കഷ്ടമായിപ്പോയല്ലോ കുട്ടീ... ഈ മരണമൊക്കെ ആർക്കാ എപ്പഴാ വരിക എന്ന് പറയാൻ പറ്റില്ലല്ലോ. നീ ധൈര്യമായിട്ട് പോയിട്ട് വാ..."
മുത്തശ്ശി സങ്കടത്തോടെ പറഞ്ഞു.
"ഉച്ചക്കത്തെ ഊണെങ്കിലും കഴിച്ചിട്ട് പോകാമായിരുന്നു ആദീ... സങ്കടം കൊണ്ടാണെങ്കിലും യാത്ര ചെയ്യുമ്പോ വയറ്റിൽ എന്തെങ്കിലും കിടക്കണ്ടേ."
പാർവണയുടെ അമ്മയുടെ വാക്കുകളിൽ സ്വന്തം മകനോടുള്ളതുപോലെയുള്ള വാത്സല്യമുണ്ടായിരുന്നു.
"പെട്ടെന്നിങ്ങനെ പോവേണ്ടി വന്നല്ലോ കുട്ടിക്ക്... എപ്പോഴായാലും വാസ്തു പഠിക്കാൻ ഇനിയും ഇങ്ങോട്ട് തന്നെ വരണം ട്ടോ..." സാവിത്രി അമ്മായിയും രമ അമ്മായിയും ഒരേ സ്വരത്തിൽ പറഞ്ഞു.
"ഇനി എപ്പഴാ ആദി ഇങ്ങോട്ട് തിരിച്ചു വരിക? അതോ പഠിത്തം ഒക്കെ ഇതോടെ കഴിഞ്ഞോ?"
മുത്തശ്ശൻ വലിയൊരു സ്നേഹത്തോടെ ചോദിച്ചു.
ഇത്രയും പേർക്കിടയിലും എന്റെ കണ്ണുകൾ തിരഞ്ഞത് അവളെയാണ്. വാതിൽപ്പടിക്ക് മറവിൽ, എന്നെത്തന്നെ നോക്കി നിൽക്കുന്ന ആ നീലക്കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞുതുളുമ്പാൻ തുടങ്ങിയിരുന്നു. ആൾക്കൂട്ടത്തിനിടയിൽ വെച്ച് കരയാതിരിക്കാൻ അവൾ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ തലയുയർത്തി വാതിൽപ്പടിയിലെ ആ നനഞ്ഞ കണ്ണുകളിലേക്ക് ഒന്ന് നോക്കി. എന്നിട്ട് മുത്തശ്ശന് മറുപടി നൽകി.
"ഇല്ല മുത്തശ്ശാ... എന്റെ പഠിത്തം ഇവിടെ കഴിഞ്ഞിട്ടില്ലല്ലോ. ഈ തറവാടിനെക്കുറിച്ചും ഇവിടുത്തെ വാസ്തുവിദ്യയെക്കുറിച്ചും എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ട് ഞാൻ
💬 Comments
View all comments