Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തന്ന ആ അവകാശമുണ്ടല്ലോ, അതിനുമുന്നിൽ ഈ ലോകം മുഴുവൻ എതിര് നിന്നാലും എന്റെ ഈ കൈകൾക്ക് ഇനി ഒരു വിറയലുമുണ്ടാകില്ല..."
ഞാൻ അവളുടെ കാതോരം പതുക്കെ മന്ത്രിച്ചു.
എന്റെ വാക്കുകൾ കേട്ടതും, എന്നിൽ നിന്നുമടർന്നുമാറി അവൾ പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞുനിന്നു.
ഇന്നലെ രാത്രിയിലെ ആ ഭയമൊന്നും ഇപ്പോൾ ആ മുഖത്തില്ലായിരുന്നു. പകരം, സ്വന്തം പ്രണയനായകനെ ആദ്യമായി പകൽവെളിച്ചത്തിൽ ഇത്രയടുത്തു കാണുന്നതിന്റെ നാണം ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞുതുളുമ്പി. അവളുടെ നനഞ്ഞ കുറുനിരകളിൽ നിന്നും ഒരു മഞ്ഞുകണം എന്റെ കവിളിലേക്ക് വീണു.
"ആദിക്കൊരു പേടിയും ഇല്ല്യാലോ…
ആരെങ്കിലും കണ്ടാൽ എന്റെ കാര്യാണ് കഷ്ടാവുക. മാറി നിക്ക് മനുഷ്യ..."
നാണം മറച്ചുപിടിക്കാൻ വേണ്ടി തനി
കള്ളഗൗരവം നടിച്ച് അവളെന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ ചിരിയോടെ രണ്ട് ചുവട് പിന്നോട്ട് മാറിയതും, വെള്ളം നിറഞ്ഞ തൊട്ടി വേഗം വലിച്ചെടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു. തിരിഞ്ഞുനടക്കുമ്പോൾ അവളെന്നെ നോക്കിയ ആ നോട്ടമുണ്ടല്ലോ, അതിൽ ഉദിച്ചുനിൽക്കുന്ന സൂര്യനേക്കാൾ വലിയൊരു പ്രകാശമുണ്ടായിരുന്നു. എന്റെ നെഞ്ചിൽ അവൾ ബാക്കിവെച്ചുപോയ ആ ഈറൻചൂടും പേറി കുറച്ചുനേരം കൂടി ഞാൻ ആ കിണറ്റിൻകരയിൽ അങ്ങനെ നിന്നു…
കിണറ്റിൻകരയിലെ ആ മനോഹരമായ നിമിഷങ്ങളുടെ മാധുര്യം മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് എന്റെ ഫോൺ ശബ്ദിച്ചത്.അമ്മയായിരുന്നു.
ഫോണെടുത്തതും അമ്മയുടെ വിതുമ്പലാണ് ഞാൻ കേട്ടത്.
"ആദീ... നീ എത്രയും വേഗം ഇങ്ങോട്ട് പോരെ... നമ്മുടെ മാധവൻ മാഷ്... മാഷ് നമ്മളെ വിട്ടുപോയി മോനെ. പെട്ടെന്നായിരുന്നു... നീ വേഗം വാ..."
അമ്മയുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
കുട്ടിക്കാലം മുതൽ എന്റെ വിരൽത്തുമ്പുപിടിച്ച് അക്ഷരങ്ങൾ പഠിപ്പിച്ച മാധവൻ മാഷ്!
സന്തോഷത്തിന്റെ
💬 Comments
View all comments