0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എന്തായാലും തിരിച്ചു വരും.ചിലപ്പോൾ എല്ലാവരും സന്തോഷിക്കുന്ന, ഇതിലും മനോഹരമായ മറ്റൊരു മുഹൂർത്തത്തിന് വേണ്ടിയായിരിക്കും ഞാൻ ഇനി ഇങ്ങോട്ട് വരിക..."

​എന്റെ ആ വാക്കുകളിലെ ഒളിയർത്ഥം പാർവണയ്ക്ക് കൃത്യമായി മനസ്സിലായിരുന്നു. സങ്കടത്തിനിടയിലും അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസവും നാണവും മിന്നിമറഞ്ഞു.

​റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള ഓട്ടോ വരാൻ ഇനിയും അല്പം സമയമുണ്ട്.കുടിക്കാൻ കുറച്ചു വെള്ളം എടുക്കാനെന്ന വ്യാജേന ഞാൻ അകത്തെ ഇടനാഴിയിലേക്ക് മാറി.

പ്രതീക്ഷിച്ചതുപോലെ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോൾ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് വന്ന് എന്റെ ഷർട്ടിന്റെ കൈകളിൽ മുറുകെ പിടിച്ചു. ആ വിരലുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

​"എനിക്ക്... എനിക്ക് പേടിയാവാ ആദീ... പെട്ടെന്ന് ഇങ്ങനെ പോവുമ്പോ... ഇനി എന്നാ വരിക..."

അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. രണ്ട് തുള്ളി കണ്ണുനീർ ആ കവിളിലൂടെ താഴേക്ക് വീണു.

​ഞാൻ ചുറ്റുമൊന്ന് നോക്കിയിട്ട്, പെട്ടെന്ന് അവളുടെ ആ നനഞ്ഞ കവിളിൽ എന്റെ ചുണ്ടുകൾ അമർത്തി. പിന്നെ ആ കാതോരം പതുക്കെ പറഞ്ഞു.

​"കരയാതിരിക്ക് എന്റെ പെണ്ണെ... ഈ പോക്ക് നിന്നെ എന്നെന്നേക്കുമായി എനിക്ക് സ്വന്തമാക്കാൻ വേണ്ടിയിട്ടുള്ളതാ.നമ്മുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കാൻ ഞാൻ വേഗം വരും. ഈ തറവാടിന്റെ പടിയിറങ്ങി പോവുന്നത് ഒരു ഡിസൈൻ നോക്കാൻ വന്ന എഞ്ചിനീയർ ആണെങ്കിൽ, ഇനി ഈ പടികയറി വരുന്നത്

നിന്നെ സ്വന്തമാക്കാൻ വരുന്ന നിന്റെ സ്വന്തം ആദിയായിരിക്കും.എന്റെ കുട്ടി ധൈര്യമായിട്ടിരിക്ക്."

​അതുകേട്ടപ്പോൾ കണ്ണീരോടെ അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

​"വേഗം വരണേ...നിന്റെ ജീവൻ ഇവിടെയാന്ന് ഓർമ്മ വേണം..."

അവൾ പതുക്കെ മന്ത്രിച്ചു.

​പുറത്ത് ഗേറ്റിൽ ഓട്ടോ വന്ന് നിന്ന ശബ്ദം

💬 Comments

View all comments