Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കേട്ടു. ഞാൻ ബാഗുമെടുത്ത് ഉമ്മറത്തുള്ള എല്ലാവരോടും ഒരിക്കൽക്കൂടി യാത്രപറഞ്ഞ് പടിപ്പുര കടക്കുമ്പോൾ, തിരിഞ്ഞൊന്ന് നോക്കി. ഉമ്മറത്തെ വലിയ തൂണും ചാരി, കണ്ണീരോടെ, എന്നാൽ വലിയൊരു പ്രതീക്ഷയോടെ എന്നെത്തന്നെ നോക്കിനിൽക്കുന്ന എന്റെ പ്രാണനെ ഞാൻ കണ്ടു. റെയിൽവേ സ്റ്റേഷനിലെത്തി തിരികെയുള്ള ട്രെയിനിലിരുന്ന് ദൂരേക്ക് യാത്രയാകുമ്പോഴും, വിരഹത്തിന്റെ വേദനയ്ക്കുള്ളിൽ വീണ്ടും കാണാമെന്ന വലിയൊരു വാഗ്ദാനമായിരുന്നു എന്റെ മനസ്സിൽ..
ട്രെയിൻ യാത്രക്കൊടുവിൽ നാട്ടിലെത്തുമ്പോൾ സന്ധ്യയുടെ ചുവപ്പ് ആകാശത്ത് പടർന്നിരുന്നു
മുറ്റത്തേക്ക് കയറിയ പാടെ അമ്മ പറഞ്ഞു,
"ആദീ..നീ വേഗം അങ്ങോട്ട് ചെല്ല്."
സങ്കടമുണ്ടായിരുന്നെങ്കിലും അമ്മ അത് വല്ലാതെ പുറത്തുകാണിച്ചില്ല.
കുട്ടിക്കാലം മുതൽ എനിക്ക് വഴികാട്ടിയായിരുന്ന ആ മനുഷ്യന് അന്ത്യാഞ്ജലി അർപ്പിച്ച്, മനസ്സിലെ വലിയൊരു ശൂന്യതയോടെ ആ മരണവീട്ടിൽ നിന്നും ഞാൻ വേഗം തന്നെ വീട്ടിലേക്ക് മടങ്ങി.
രാത്രി ഏറെ വൈകിയിരുന്നു. മുറിയിലെ ഇരുട്ടിൽ ഒറ്റയ്ക്ക് കിടക്കുമ്പോഴാണ് എന്റെ
ഫോൺ പെട്ടെന്ന് ശബ്ദിച്ചത്. ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ തിളങ്ങുന്നത് പരിചയമില്ലാത്ത ഒരു ലാൻഡ്‌ലൈൻ നമ്പറാണ്. പാലക്കാടൻ കോഡ് കണ്ടപ്പോൾത്തന്നെ എന്റെ ഹൃദയമിടിപ്പ് കൂടി. രാത്രിയിലെ ഈ സമയത്ത് ആരായിരിക്കും എന്ന ആകാംക്ഷയോടെ ഞാൻ കാൾ അറ്റൻഡ് ചെയ്ത് കാതിൽ വെച്ചു.
മറുതലയ്ക്കൽ നിന്നും ഒരു വിറയാർന്ന ശ്വാസനിശ്വാസമാണ് ആദ്യം കേട്ടത്. പിന്നെ, എന്റെ ജീവന്റെ പാതിയായ ആ സ്വരമെത്തി…
"ആദീ... എത്തിയോ അവിടെ?"
പാർവണ! ഈ സങ്കടങ്ങൾക്കിടയിലും ആ സ്വരം കേട്ടപ്പോൾ നിലയില്ലാക്കയത്തിൽ നിന്നും കിട്ടിയ വലിയൊരു പിടിവള്ളി പോലെ എനിക്ക് തോന്നി. സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലുമില്ലാത്ത അവൾ, എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം തറവാട്ടിലെ വലിയ ഹാളിലിരിക്കുന്ന ആ
💬 Comments
View all comments