0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പഴയ ലാൻഡ്‌ലൈൻ ഫോണിൽ നിന്നുമാണ് വിളിക്കുന്നത്. അന്ന് എന്റെ ഡയറിത്താളിൽ നിന്നും കീറി, ഞാൻ അവൾക്കായി മാത്രം കുറിച്ചിട്ട് കൊടുത്ത ആ പത്തക്ക നമ്പറിലേക്ക് തന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ രഹസ്യമായി ഡയൽ ചെയ്തിരിക്കുന്നു!

​"ഞാൻ എത്തി പാർവണേ..."

എന്ന് പറയുമ്പോൾ എന്റെ ശബ്ദം നേരിയ തോതിൽ ഇടറുന്നുണ്ടായിരുന്നു. മാഷിനെ നഷ്ടപ്പെട്ട സങ്കടവും അവളെ കാണാതെയുള്ള വിരഹവും ഒരുമിച്ചെത്തിയപ്പോൾ അവളോട് സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

​"എന്താ ആദീ... ശബ്ദത്തിലൊരു വല്ലായ്മ? ആദി കരയുകയാണോ?"

ആ വലിയ ഹാളിലെ ഇരുട്ടിൽ, ആരും ഉണരാതിരിക്കാൻ വളരെ പതുക്കെയാണ് അവൾ ചോദിച്ചത്.

​എന്റെ തൊണ്ടയിലെ കുരുക്ക് പൊട്ടി. മാഷ് മരിച്ച വിവരവും എന്റെ സങ്കടവും ഞാൻ പറഞ്ഞപ്പോൾ, ഒരു നനുത്ത കാറ്റുപോലെ അവളുടെ വാക്കുകൾ എന്നെ തഴുകി.

​"സങ്കടപ്പെടല്ലേ എന്റെ ആദീ... ഈ ഭൂമിയിൽ എല്ലാവരും ആദിയെ വിട്ടുപോയാലും, ജീവൻ പോകുന്നതുവരെ ആദിയുടെ നെഞ്ചിൽ ഈ പാർവണ ഉണ്ടാകില്ലേ..."

സ്വന്തമായി ഫോൺ പോലുമില്ലാത്ത, ലോകപരിചയം കുറഞ്ഞ ആ പെൺകുട്ടി വളരെ പക്വതയോടെ എനിക്ക്

താങ്ങാകുകയായിരുന്നു. അവളുടെ ആ വാക്കുകളിൽ എന്റെ സങ്കടങ്ങളെല്ലാം അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു.

​പെട്ടെന്നാണ് ഫോണിലൂടെ ആ ശബ്ദം ഞാൻ കേട്ടത്. തറവാടിന്റെ മുറ്റത്ത് ഉണങ്ങിയ കരിയിലകൾക്കിടയിലൂടെ പതുങ്ങിയുള്ളൊരു കാൽപ്പെരുമാറ്റം! തൊട്ടുപിന്നാലെ വേട്ടനായ്ക്കളുടെ നിർത്താതെയുള്ള കുരയും.

​മറുതലയ്ക്കൽ അവളുടെ ശ്വാസോച്ഛ്വാസം വല്ലാതെ വേഗത്തിലാകുന്നത് എനിക്ക് കേൾക്കാമായിരുന്നു.

​"ആദീ..." അവളുടെ ശബ്ദം വിറച്ചു. "മുറ്റത്ത് ആരോ ഉണ്ട്... എനിക്ക് പേടിയാവാ... ആ ദേവനാണോ?"

​എന്റെ സിരകളിലെ രക്തം തണുത്തുറയുന്നതുപോലെ തോന്നി. ഇത്രയും ദൂരെ, ഈ പാതിരാത്രിയിൽ അവൾക്ക്

💬 Comments

View all comments