0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഒരു ആപത്തുവന്നാൽ ഓടിയെത്താൻ എനിക്കാവില്ലല്ലോ എന്ന നിസ്സഹായത എന്നെ ശ്വാസംമുട്ടിച്ചു. തറവാട്ടിലെ ആ വലിയ ഇരുണ്ട മുറിയിൽ അവൾ ഇപ്പോൾ ഒറ്റയ്ക്കാണെന്ന ചിന്ത എന്റെ നെഞ്ചിടിപ്പ് കൂട്ടി.

​"പാർവണേ..."

ഞാൻ ശബ്ദം താഴ്ത്തി, എന്നാൽ വലിയൊരു ഉറപ്പോടെ പറഞ്ഞു.

"നീ ഒട്ടും പേടിക്കരുത്. മുറ്റത്ത് നായ കുരയ്ക്കുന്നത് കേട്ട് അമ്മാവനോ മറ്റോ ഇപ്പോൾ ഉണരും. ഫോൺ പതുക്കെ അവിടെ വെച്ചിട്ട്, ഒട്ടും ശബ്ദമുണ്ടാക്കാതെ നീ വേഗം നിന്റെ മുറിയിലേക്ക് പോയി വാതിലടച്ച് കുറ്റിയിട്. ആരും വരില്ല, എന്റെ കുട്ടി ധൈര്യമായിട്ട് പോ..."

​"മ്മ്..."

വിറയ്ക്കുന്ന ഒരു മൂളലോടെ അവൾ റിസീവർ താഴെ വെച്ചു. കാൾ കട്ടായ ശബ്ദം കേട്ടെങ്കിലും, ഫോൺ കാതിൽ നിന്നും മാറ്റാൻ എനിക്ക് തോന്നിയില്ല.

​ആ രാത്രിയുടെ ബാക്കി സമയം എനിക്ക് ഉറങ്ങാനായില്ല. ഇരുളിൽ പതുങ്ങിനിൽക്കുന്ന ആ അദൃശ്യരൂപം ദേവനായിരിക്കുമോ എന്ന ചിന്ത എന്റെ സമാധാനം കെടുത്തി. തറവാട്ടിൽ അവൾ സുരക്ഷിതയാണോ എന്നറിയാൻ നേരം വെളുക്കുന്നതുവരെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ ആ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…

നേരം വെളുത്തത് എപ്പോഴാണെന്ന് ഞാൻ അറിഞ്ഞില്ല. രാവിലത്തെ ഇളംവെയിൽ ജനാലയിലൂടെ മുഖത്ത് വന്ന് വീണപ്പോഴും എന്റെ മനസ്സുനിറയെ പാർവണയായിരുന്നു. കാവലില്ലാതെ ഇരുളിൽ ഒറ്റപ്പെട്ടവളുടെ പേടി എന്റെ നെഞ്ചിനെയും വല്ലാതെ പൊള്ളിച്ചിരുന്നു. മാഷ് മരിച്ച സങ്കടം ഒരു വശത്ത്, അവളുടെ ജീവനെക്കുറിച്ചുള്ള ആധി മറുവശത്ത്.

എന്റെ ഉള്ളിലെ പ്രാണന്റെ ഈ പിടച്ചിൽ ആരോടെങ്കിലും എനിക്ക് പങ്കുവെക്കണമെന്നുണ്ടായിരുന്നു. അമ്മയോട് പറയാം... പക്ഷെ ഈ മരണവീടിന്റെ പശ്ചാത്തലത്തിൽ അത് പറയണോ? അതോ കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയോ? ഒരുപാട് നേരം ഞാൻ

💬 Comments

View all comments