Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ചിന്തിച്ചു. ഒടുവിൽ, നെഞ്ചിലെ ഈ വലിയ ഭാരം ഇറക്കിവെക്കാൻ എനിക്ക് എന്റെ അമ്മയെ അല്ലാതെ മറ്റാരെയും ആശ്രയിക്കാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയുടെ അടുത്തേക്ക് ഞാൻ ചെന്നു.
"നെയ് അമ്മ..."
എന്റെ വിളിയിൽ പതിവില്ലാത്ത ഒരു വല്ലായ്മ ഉണ്ടായിരുന്നു.
അമ്മ തിരിഞ്ഞുനോക്കി. എന്റെ മുഖത്തെ വാട്ടം കണ്ടിട്ടാകണം, അമ്മയുടെ കണ്ണുകളിൽ ഒരു ചോദ്യമുണ്ടായിരുന്നു.
"എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്…”
ഞാൻ പതുക്കെ തുടങ്ങി.
"അമ്മയ്ക്ക് ഓർമ്മയുണ്ടോ... സച്ചുച്ചേട്ടന്റെ കല്യാണത്തിന് മുൻപ് ഞാനൊരു സ്വപ്നം കണ്ട കാര്യം അമ്മയോട് പറഞ്ഞിരുന്നത്?”
അമ്മ ഒന്നമ്പരന്നു, പിന്നെ പതുക്കെ തലകുലുക്കി.
"സച്ചുച്ചേട്ടന്റെ കല്യാണത്തിന് പോയപ്പോൾ ഞാൻ അവളെ കണ്ടു അമ്മേ. എന്റെ സ്വപ്നത്തിൽ വന്ന അതേ മുഖം... അതെ കണ്ണുകൾ. ആദ്യമായിട്ട് കണ്ടപ്പോൾ തന്നെ എന്റെ ജീവൻ അവളിലാണെന്ന് എനിക്ക് തോന്നിപ്പോയി..."
ഞാൻ അല്പം നിർത്തി, അമ്മയുടെ മുഖത്തേക്ക് നോക്കി.
"പിന്നെ ഡിസൈൻ നോക്കി പഠിക്കാൻ പോയതൊന്നും ആയിരുന്നില്ല ഞാൻ. അവളെ തേടി പോയതായിരുന്നു. പാലക്കാടാ അവളുടെ വീട്... അവളില്ലാതെ ഇനി ഈ ആദിക്ക് ഒരു ജീവിതമില്ല അമ്മേ."
അമ്മയുടെ കൈകളിലെ ജോലി നിശ്ചലമായി.
തീരെ പ്രതീക്ഷിക്കാത്ത ആ വാക്കുകൾ കേട്ട് അമ്മ എന്നെത്തന്നെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ ആ മുഖത്ത് നേരിയൊരു പരിഭവം പടർന്നു. സ്നേഹവും സങ്കടവും കലർന്ന ഒരു അമ്മയുടെ പരിഭവം.
"നിനക്ക് ഇതൊക്കെ പോകുന്നതിന് മുൻപ് ഈ അമ്മയോട് ഒന്ന് പറയാമായിരുന്നില്ലേടാ?"
അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയുണ്ടായിരുന്നു.
"എന്നിട്ട് ഇതിനായിരുന്നോ നീ എന്നോട് കള്ളം പറഞ്ഞ് പാലക്കാട്ടേക്ക് വണ്ടി കയറിയത്? എന്നോട്
💬 Comments
View all comments