0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിന്നു. അതിൽ വല്ലാത്തൊരു പകയും വെറുപ്പും എരിഞ്ഞുനിൽപ്പുണ്ടായിരുന്നു. ഒരു ചിരി പോലുമില്ലാതെ, എന്നെത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ ഞങ്ങളെ കടന്നുപോയി.

​അയാളുടെ ആ പോക്കും നോട്ടവും കണ്ട് സച്ചുച്ചേട്ടൻ സംശയത്തോടെ ചോദിച്ചു

​"എടാ ആദീ... അതാരടാ ആ പോയത്? അയാളുടെ നോട്ടം അത്ര ശരിയല്ലല്ലോ..."

​ഞാൻ ആ പോകുന്നയാളെ തന്നെ നോക്കി നിന്നു. എന്റെ ശബ്ദം അല്പം ഗൗരവത്തിലായി.

​"അത്... സച്ചുച്ചേട്ടാ, ഞാൻ അന്ന് പറഞ്ഞില്ലേ... പാർവണയുടെ പുറകെ നടന്ന് അവളെ ശല്യം ചെയ്യുകയും, പിന്നെ എന്നെ കത്തിക്കൊണ്ട് കുത്തുകയും ചെയ്ത ആ ദേവൻ... അവന്റെ അച്ഛനാ ആ പോയത്."

​അതുകേട്ടതും സച്ചുച്ചേട്ടന്റെ മുഖത്തെ സംശയം മാറി അവിടെ ചെറിയൊരു ആശങ്ക നിറഞ്ഞു.

​"എടാ അയാളുടെ നോട്ടം വല്ലാത്തൊരു നോട്ടമായിരുന്നല്ലോ... ഒരുമാതിരി പകയോടെയല്ലേ അയാൾ നമ്മളെ നോക്കിപ്പോയത്. കല്യാണത്തിന്റെ ഈ സമയത്ത് ഇനി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ?"

സച്ചുച്ചേട്ടൻ ചോദിച്ചു.

​സച്ചുച്ചേട്ടന്റെ ആ ചോദ്യത്തിന് മറുപടിയായി എന്റെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ വെറുതെ ഒരു മൗനം മാത്രം പാലിച്ചു. കാറ്റിൽ പൊടിപറത്തിക്കൊണ്ട് അയാൾ ടൗണിലെ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു മറയുന്നത് ഞാൻ നോക്കിനിന്നു. എന്റെ മനസ്സിൽ അപ്പോൾ ഒരായിരം ചിന്തകൾ ഒരുമിച്ചു കൂടുകയായിരുന്നു.

പ്രണയവും സന്തോഷവും പൂത്തുനിൽക്കുന്ന ആ തറവാട്ടിലേക്ക്, പകയുടെയും പ്രതികാരത്തിന്റെയും എന്തോ ഒരു കരിനിഴൽ പതുങ്ങി വരുന്നുണ്ടോ എന്ന് എന്റെ മനസ്സ് വല്ലാതെ ഭയപ്പെട്ടു. വരാനിരിക്കുന്ന ആ വലിയ ദിവസത്തിന് മുൻപുള്ള ഒരു കൊടുങ്കാറ്റിന്റെ സൂചനയായിരുന്നോ ആ മൗനമെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും, എന്റെ പെണ്ണിനെ സ്വന്തമാക്കാൻ ഏതൊരു വലിയ കൊടുങ്കാറ്റിനെയും നേരിടാൻ എന്റെ ഹൃദയം

💬 Comments

View all comments