Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പരസ്പരം കോർത്തുനിൽക്കുമ്പോൾ, വരാനിരിക്കുന്ന ആ വലിയ ദിവസത്തിലേക്കുള്ള നിമിഷങ്ങൾ ഞങ്ങളുടെ ഹൃദയങ്ങൾ എണ്ണിക്കഴിയുകയായിരുന്നു. ആ തറവാടാകെ അപ്പോഴേക്കും വലിയൊരു ഉത്സവത്തിന്റെ ലഹരിയിലേക്ക് കടന്നിരുന്നു..
ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് തറവാട്ടിലെ കല്യാണത്തിരക്കുകൾ വീണ്ടും സജീവമായിത്തുടങ്ങി. ഞാനും സച്ചുച്ചേട്ടനും കൂടി കല്യാണക്കത്ത് അച്ചടിക്കാൻ കൊടുക്കാൻ ടൗണിലേക്ക് പോകാൻ തയ്യാറായി ഇറങ്ങി. പോകുന്നതിന് മുൻപായി കാര്യങ്ങൾ ചോദിച്ചറിയാൻ ഞാൻ ഉമ്മറത്ത് നിന്നിരുന്ന ശ്രീനാരായണൻ അമ്മാവന്റെ അടുത്തേക്ക് ചെന്നു.
"അമ്മാവാ... അപ്പൊ കത്ത് എത്ര എണ്ണമാ അടിക്കാൻ ഏൽപ്പിക്കേണ്ടത്?"
ഞാൻ ചോദിച്ചു.
"നമ്മൾ അന്ന് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ഒരു ആയിരത്തി അഞ്ഞൂറ് പേരില്ലായിരുന്നോ? ഒരു 800 അടിച്ചോളാൻ പറഞ്ഞേക്ക്. പിന്നെ... പ്രസ്സിൽ പൈസയൊന്നും നീ ഇപ്പൊ കൊടുക്കണ്ട കേട്ടോ. ഞാൻ ഇന്നലെ ടൗണിൽ പോയപ്പോൾ തന്നെ അവർക്ക് അഡ്വാൻസ് കൊടുത്തു വെച്ചിട്ടുണ്ട്. കത്ത് കയ്യിൽ കിട്ടുമ്പോ ബാക്കി പൈസ കൊടുത്താൽ മതി,"
അമ്മാവൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞുതന്നു
.
അമ്മാവനോട് യാത്ര പറഞ്ഞ് ഞങ്ങൾ മുറ്റത്തേക്കിറങ്ങി. മുത്തശ്ശന്റെ ആ പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റിലായിരുന്നു ടൗണിലേക്കുള്ള ഞങ്ങളുടെ യാത്ര. അന്ന് പാർവണയെയും കയറ്റി ഈ നാട്ടുതൊടികളിലൂടെ പോയ ഓർമ്മകൾ ആ വണ്ടിയുടെ ശബ്ദത്തിനൊപ്പം എന്റെ മനസ്സിലൂടെ കടന്നുപോയി. സച്ചുച്ചേട്ടനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഞാൻ പിന്നിലിരുന്ന് ആ കാറ്റും വെയിലും ആസ്വദിച്ച് വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു.
ടൗണിലെത്തി പ്രസ്സിൽ കയറി ലിസ്റ്റ് പ്രകാരം കത്തടിക്കാൻ ഏൽപ്പിച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിലാണ് എതിർവശത്തുനിന്ന് ഒരാൾ ഞങ്ങളെ കടന്നുപോയത്. അയാളുടെ കണ്ണുകൾ എന്റെ നേരെയായിരുന്നു. ഒരു നിമിഷം ആ നോട്ടം എന്നിൽ ഉടക്കി
💬 Comments
View all comments