0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

*********

താലികെട്ടിന്റെ ആ വലിയ മുഹൂർത്തത്തിന് ശേഷം മണ്ഡപത്തിലെ പൂക്കളുടെയും ചന്ദനത്തിന്റെയും സുഗന്ധത്തിനിടയിൽ നിൽക്കുമ്പോൾ, എന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞുനിന്നു. സിന്ദൂരം ചാർത്തിയ ആ സീമന്തരേഖയും, കഴുത്തിൽ കിടക്കുന്ന താലിച്ചരടും... ഒരു നിമിഷം എന്റെ ഓർമ്മകൾ ആ പഴയ സ്വപ്നത്തിലേക്ക് പാറിപ്പോയി. ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞ ആ വഴിത്താരയിൽ, ഇളം നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവുമായി ഓടിവന്ന ആ സുന്ദരിക്കുട്ടി! അന്ന് എന്റെ മുഖത്തേക്ക് നോക്കി ആ ഇളം നീലക്കണ്ണുകളോടെ അവൾ പറഞ്ഞ വാക്കുകൾ എൻ്റെ കാതുകളിൽ വീണ്ടും മുഴങ്ങി

"എപ്പോഴോ എന്നെ കാണാൻ വരുന്നേ... ഞാൻ കാത്തിരിക്കും ട്ടോ...".

​ആ സ്വപ്നത്തിൽ കണ്ട അതേ മുഖം, കാതുകളിൽ അന്ന് കണ്ട അതേ ചെറിയ ജിമിക്കി കമ്മലുകൾ... ഇന്നവൾ എൻ്റെ മാത്രം പാതിയായി, എന്റെ ഭാര്യയായി ഇതാ തൊട്ടുമുന്നിൽ നിൽക്കുന്നു. കാലം എനിക്കായി കാത്തുവെച്ച ആ വലിയ അത്ഭുതം ഓർത്ത് എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.

​"എന്താ ആദീ... എന്താ ഇങ്ങനെ നോക്കണേ? കണ്ണെന്താ നിറഞ്ഞത്?"

മണ്ഡപത്തിലെ ബഹളങ്ങൾക്കിടയിലും എന്റെ മാറ്റം ശ്രദ്ധിച്ച അവൾ പതുക്കെ എൻ്റെ കൈത്തണ്ടയിൽ തൊട്ടുകൊണ്ട് ചോദിച്ചു.

​ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.

"ഒന്നുമില്ല പെണ്ണേ... എന്റെ സ്വപ്നത്തിൽ വന്ന ആ കാട്ടുദേവതയെ എനിക്ക് സ്വന്തമായി കിട്ടിയല്ലോ എന്ന് ഓർത്തപ്പോൾ വെറുതെ..."

അതുകേട്ട് വല്ലാത്തൊരു നാണത്തോടെ അവൾ മുഖം താഴ്ത്തി. ആ വലിയ നീലക്കണ്ണുകളിൽ സന്തോഷം കൊണ്ട് ചെറിയൊരു നനവ് പടർന്നിട്ടുണ്ടായിരുന്നു.

​"അല്ല... മണ്ഡപത്തിലുള്ളോരുടെ റൊമാൻസ് കഴിഞ്ഞെങ്കിൽ താഴേക്ക് ഇറങ്ങി വാ... കാരണവന്മാരുടെ അനുഗ്രഹം വാങ്ങണ്ടേ,"

സച്ചുച്ചേട്ടൻ താഴെ നിന്ന് വലിയൊരു ചിരിയോടെ വിളിച്ചുപറഞ്ഞപ്പോഴാണ് ഞങ്ങൾ യാഥാർത്ഥ്യത്തിലേക്ക് വന്നത്.

കൂടെനിന്ന വിഷ്ണുവും അശ്വിനും ബാക്കി കൂട്ടുകാരും അതേറ്റുപിടിച്ച് വലിയൊരു കൂട്ടച്ചിരി പാസാക്കി.

​ഞങ്ങൾ പതുക്കെ മണ്ഡപത്തിൽ നിന്നും താഴേക്കിറങ്ങി. നേരെ പോയത് ഉമ്മറത്ത് വലിയൊരു സന്തോഷത്തോടെ ഇരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കാണ്. രണ്ടുപേരും ചേർന്ന് അവരുടെ കാലിൽ തൊട്ട് വന്ദിച്ചു.

​"ദീർഘായുസ്സായിരിക്കട്ടെ എന്റെ കുട്ടികൾക്ക്... ആദിയുടെ കൂടെ എന്നും ഐശ്വര്യമായിട്ട് തന്നെയുണ്ടാകണം എൻ്റെ കുട്ടി..."

മുത്തശ്ശി പാർവണയുടെ നെറുകയിൽ തലോടിക്കൊണ്ട്

💬 Comments

View all comments