0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

**********

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അമ്മ വേഗം

കസേരയിൽ നിന്നെഴുന്നേറ്റു. ഞാൻ വണ്ടി പാർക്ക് ചെയ്ത് പാർവണയോടൊപ്പം തിണ്ണയിലേക്ക് കയറുമ്പോൾ, അമ്മയുടെ മുഖത്ത് വലിയൊരു ഗൗരവം ഉണ്ടായിരുന്നു.

​" എത്ര മണിക്കൂറായി ഞാൻ ഈ കോലായിൽ വന്നിരിപ്പ് തുടങ്ങീട്ട്? നിങ്ങൾ ഇത്രേം നേരം എവിടെയായിരുന്നു."

അമ്മയുടെ വാക്കുകളിൽ ദേഷ്യത്തേക്കാൾ കൂടുതൽ, ഞങ്ങളെ കാണാതിരുന്നപ്പോഴുള്ള  ആധിയായിരുന്നു.

​ചെരുപ്പൂരി തിണ്ണയുടെ അരികിലേക്ക് വെക്കുന്നതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​"ഞാൻ പോകുമ്പോഴേ പറഞ്ഞതല്ലേ അമ്മേ, തിരിച്ചു വരുമ്പോ ലുലു മാളിൽ കൂടി കയറുമെന്ന്. അവിടെ ഭയങ്കര തിരക്കായിരുന്നു. അതാ ഇത്രയും വൈകിയത്."

അപ്പോഴേക്കും എന്റെ പിന്നിലായി നിന്നിരുന്ന അവൾ പതിയെ മുന്നോട്ടുവന്നു. അവളുടെ കയ്യിലുണ്ടായിരുന്ന ആ കവർ  സന്തോഷത്തോടെ അവൾ അമ്മയുടെ നേരെ നീട്ടി.

​"ഇതെന്താ മോളെ?"

മുഖത്തെ ഗൗരവം മാറ്റാതെ തന്നെ അമ്മ ചോദിച്ചു.

​"അവിടെ പോയപ്പോ ആദി അമ്മക്ക് വേണ്ടി എടുത്തതാ..."

ഒരു കുസൃതി നിറഞ്ഞൊരു ചിരിയോടെ അവൾ പറഞ്ഞു.

​അതുകേട്ടതും അമ്മയുടെ മുഖത്തെ ഗൗരവമൊക്കെ ഒറ്റയടിക്ക് മാഞ്ഞു. കവർ കയ്യിൽ വാങ്ങിത്തുറന്ന് നോക്കുമ്പോൾ ആ തിണ്ണയിലെ വെളിച്ചത്തിൽ, സ്വർണ്ണക്കസവുള്ള ആ മനോഹരമായ സാരികൾ തിളങ്ങുന്നുണ്ടായിരുന്നു. ആ സാരിയിലൊന്ന് തലോടിയിട്ട്, ഒരു വലിയ നെടുവീർപ്പോടെ അമ്മ എന്നെ നോക്കി.

​"എന്തിനാ ആദീ വെറുതെ ഇതിനൊക്കെ പൈസ കളയുന്നേ? എനിക്കിവിടെ അലമാരയിൽ തന്നെ ഉടുക്കാത്തത് കുറെ ഇരിപ്പില്ലേ... ഞാൻ അതൊന്നും എടുത്തിടാറുപോലുമില്ല. പിന്നെയാ ഇപ്പൊ പുതിയത്..."

ആ ശാസനയിൽ ഒളിപ്പിച്ചുവെച്ച വലിയൊരു സ്നേഹമുണ്ടായിരുന്നു. സ്വന്തം മകൻ വാങ്ങിത്തന്ന സമ്മാനം കയ്യിൽ പിടിക്കുമ്പോൾ ഏതൊരു അമ്മയ്ക്കും ഉണ്ടാകുന്ന പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം.

​ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് ആ താടിയിൽ പതുക്കെ പിടിച്ചൊന്ന് കുലുക്കിക്കൊണ്ട് പറഞ്ഞു.

​"അതൊക്കെ അവിടെത്തന്നെ ഇരിക്കട്ടെ അമ്മേ... എന്റെ പെണ്ണിന് ഞാൻ പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ, അമ്മക്ക് ഞാൻ വാങ്ങാതിരിക്കുമോ?..."

​എന്റെ ആ

💬 Comments

View all comments