Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പിടി ഒന്നുകൂടി മുറുകുകയാണ് ചെയ്തത്. എന്റെ മുഖം പതുക്കെ അവളുടെ കഴുത്തിടുക്കിലേക്ക് അമർന്നു. അവളുടെ കാർമുടിക്കുള്ളിൽ കടൽക്കാറ്റിന്റെയും കുളപ്പുരക്കലെ തുളസിക്കതിരിന്റെയും ഗന്ധം ഇഴചേർന്ന് കിടപ്പുണ്ടായിരുന്നു.
"അമ്മ അവിടെ ചോറെടുത്ത് വെക്കട്ടെടി... അതിന് കുറച്ചു സമയം എടുക്കില്ലേ... അതുവരെ എന്റെ പെണ്ണിനോടൊന്ന് സ്നേഹം കൂടാൻ ഞാനാരുടെ പെർമിഷനാ ചോദിക്കേണ്ടത്?"
എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഉരസിക്കൊണ്ടിരുന്നു.
"മ്മ്... ആദീ... വിട്ടേ..."
അവളുടെ പ്രതിരോധം വല്ലാതെ കുറഞ്ഞിരുന്നു. കാറ്റുപിടിച്ചൊരു ഇലപോലെ അവൾ വിറയ്ക്കുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു. അവൾ വല്ലാത്തൊരു സുഖത്തോടെ കണ്ണുകൾ ഇറുകെയടച്ച് എന്റെ കയ്യിലേക്ക് ഒന്നുകൂടി അമർന്നു.
"ഇത്രയും നേരം ബൈക്കിന്റെ പുറകിലിരുന്ന്എന്റെ പുറത്തേക്ക് ഒട്ടിയിരുന്നിട്ട്... ഇപ്പൊ എന്താടി പെട്ടെന്നൊരു നാണം?"
ഞാൻ അവളുടെ കാതിൽ പതുക്കെ മന്ത്രിച്ചു.
പെട്ടെന്ന് അവൾ തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. ആ വലിയ നീലക്കണ്ണുകൾ കുസൃതിയോടെ എന്നെ നോക്കി.
"ഓ. എനിക്ക് ഒരു നാണോം ഇല്ല്യ. ആദി എത്ര വേണമെങ്കിലും കെട്ടിപ്പിടിച്ചോ. എന്നാലും അമ്മ താഴെ കാത്ത് നിക്കണല്ലേ... നമ്മക്ക് ചോറുണ്ടിട്ട് വരാം ട്ടോ..."
അവൾ ആ തനി ശൈലിയിൽ വലിയൊരു കുസൃതിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ആ കണ്ണുകളിലെ പ്രണയവും അവളുടെ ആ കൊഞ്ചലും കണ്ടപ്പോൾ ഞാൻ പൂർണ്ണമായും അവളിലേക്ക് അലിഞ്ഞുപോവുകയായിരുന്നു. അവളുടെ പാതിവിടർന്ന അധരങ്ങളിൽ ഞാൻ പതുക്കെ ഒരു ചുംബനം നൽകി. എന്നിട്ട് ആ പിടിവിട്ടുകൊണ്ട് പറഞ്ഞു.
"രക്ഷപെട്ടു എന്ന് കരുതി സന്തോഷിക്കണ്ട മോളെ. കഴിച്ചിട്ട് ഇങ്ങോട്ട് തന്നെയാ വരുന്നേ..
💬 Comments
View all comments