0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

“

​ഞാൻ ചിരിച്ചുകൊണ്ട് ടവലും എടുത്ത് ബാത്റൂമിലേക്ക് കയറുമ്പോൾ, പിന്നിൽ അവളുടെ ആ കുസൃതിച്ചിരി കേൾക്കാമായിരുന്നു. ഒരുപാട് കാലത്തെ നോവുകൾക്കൊടുവിൽ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ രണ്ടു പെണ്ണുങ്ങൾക്കിടയിൽ എന്റെ ജീവിതം പൂർണ്ണതയിലെത്തുന്നത് ഞാൻ അറിയുകയായിരുന്നു.

കുളിച്ച് ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ ഊണുമേശയിൽ അമ്മ ഞങ്ങൾക്കായി കാത്തിരിപ്പുണ്ടായിരുന്നു. രാത്രിയുടെ നേർത്ത തണുപ്പിലേക്ക് വീട് പതിയെ മാറിക്കഴിഞ്ഞിരുന്നു. ചോറും കറികളും മേശപ്പുറത്ത് വിളമ്പിവെച്ചിട്ടുണ്ട്. ഞാൻ കസേരയിലേക്ക് ഇരുന്നതും പാർവണ വന്ന് എന്റെ പാത്രത്തിലേക്ക് ചോറ് പകർന്നു തന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ, അമ്മ വളരെ വാത്സല്യത്തോടെ എന്നെ നോക്കി ചോദിച്ചു.

​"നിന്റെ ലീവ് കഴിയാറായോ ആദീ?"

​"ഇന്നും കൂടിയേ ഉണ്ടായിരുന്നുള്ളൂ അമ്മേ... നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം,"

ഞാൻ ചോറുണ്ണുന്നതിനിടയിൽ പറഞ്ഞു.

​അതുകേട്ടതും പാർവണയുടെ മുഖത്തെ പ്രസരിപ്പ് ഒറ്റയടിക്ക് മങ്ങി. കറികൾ വിളമ്പാൻ നിന്ന അവളുടെ കൈ പെട്ടെന്നൊന്ന് നിശ്ചലമായി. ആ കണ്ണുകളിൽ പരിഭവം വന്ന് നിറയുന്നത് ഞാൻ കണ്ടു.

​"നാളത്തന്നെ പോവ്വാണോ... ഒരൊറ്റ ദിവസം കൂടി ലീവെടുക്കാൻ പറ്റില്ല്യേ ആദീ? ഇവിടെയിപ്പൊ ചേച്ചീം ഇല്ല്യ... ആദി കൂടി ഓഫീസിലേക്ക് പോയാൽ ഞാൻ ആകെ ഒറ്റക്കാവില്ലേ..."

വല്ലാത്തൊരു സങ്കടത്തോടെ, അവളുടെ ആ തനി പാലക്കാടൻ ശൈലിയിൽ അവൾ ചോദിച്ചു.

​ആദ്യമായി സ്വന്തം വീടും നാടും വിട്ട് വന്നവളല്ലേ, എന്നെ പിരിയാനുള്ള ആ ചെറിയ പേടി എനിക്ക് നന്നായിട്ട് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചു.

​"ഇനിയെത്ര ദിവസമാടി ഞാൻ ഇങ്ങനെ ലീവെടുത്ത് വീട്ടിലിരിക്കുക? ഞാൻ വൈകുന്നേരം നേരത്തെ വരാൻ നോക്കാം. പകലൊക്കെ ഇവിടെ അമ്മയില്ലേ നിനക്ക് കൂട്ടിന്."

💬 Comments

View all comments