0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

​അവൾ ചെറിയൊരു സങ്കടത്തോടെ തലയാട്ടി എന്റെ അരികിലായി വന്നിരുന്നു. അല്പനേരത്തെ മൗനത്തിന് ശേഷം, മനസ്സിൽ കിടന്ന ആ ചോദ്യം ഞാൻ പതുക്കെ പുറത്തേക്കിട്ടു.

​"അമ്മേ... ഞാനൊരു കാര്യം ചോദിക്കാൻ ഇരിക്കുവാരുന്നു..."

​അമ്മ മുഖമുയർത്തി എന്നെ നോക്കി.

​"രാവിലെ ഡൈനിങ് ടേബിളിൽ വെച്ച് ചേച്ചിയോട് കല്യാണത്തിന്റെ കാര്യങ്ങൾ പറഞ്ഞത്... അത് അമ്മ സീരിയസ് ആയിട്ട് പറഞ്ഞതാണോ?"

​പെട്ടെന്ന് അമ്മയുടെ മുഖത്തെ ഭാവം മാറി. അതുവരെയുണ്ടായിരുന്ന ആ വാത്സല്യം മാറി അവിടെ വലിയൊരു ഗൗരവം വന്നുനിറഞ്ഞു. ചോറുരുള വായിലേക്ക് വെക്കാതെ അമ്മ എന്നെ സൂക്ഷിച്ചൊന്ന് നോക്കി.

​"എന്താടാ നീ പെട്ടെന്ന് അങ്ങനെ ചോദിച്ചേ? ഞാൻ പറഞ്ഞത് സത്യം തന്നെയാ. അവൾക്കിപ്പോ എന്താ പ്രായം കുറഞ്ഞു വരുകയാണെന്നാണോ വിചാരം?  അവളെക്കൂടി നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ."

​അമ്മയുടെ ആ മാറ്റം കണ്ട് ഞാൻ ചെറുതായിട്ടൊന്ന് പരുങ്ങി.

"ഏയ്... ഒന്നുമില്ല. ഞാനൊന്ന് ചോദിച്ചെന്നേ ഉള്ളൂ..."

​അപ്പോഴേക്കും എന്റെ അരികിലിരുന്ന പാർവണ എന്നെ  സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അമ്മയോട് ഞാൻ എന്തിനാണ് പെട്ടെന്ന് അങ്ങനെ ചോദിച്ചതെന്ന് അവൾക്ക് തീരെ മനസ്സിലായിരുന്നില്ല. അനഘ ചേച്ചിയുടെ മനസ്സിൽ അരവിന്ദ് ആണെന്ന സത്യം എനിക്ക് മാത്രമല്ലേ അറിയൂ.

​"അല്ല, അവളിപ്പോ കല്യാണം വേണ്ടാന്ന് വല്ലതും നിന്നോട് പറഞ്ഞോ?"

അമ്മ എന്നെ വീണ്ടും സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.

​"ഇല്ലമ്മേ... അവളൊന്നും പറഞ്ഞില്ല. ഞാൻ ചുമ്മാ ചോദിച്ചതാ,"

ഞാൻ വേഗം തലയാട്ടി. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ കാര്യം വഷളാകുമെന്ന് എനിക്ക് തോന്നി.

​ഊണ് കഴിഞ്ഞ് അമ്മയ്ക്ക് ഒരു ഗുഡ്നൈറ്റും പറഞ്ഞ് ഞാൻ പടികൾ കയറി മുകളിലേക്ക് പോയി. റൂമിലെത്തി കട്ടിലിലേക്ക്

💬 Comments

View all comments