0%

Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

​ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് ആ താടിയിൽ പതുക്കെ പിടിച്ചൊന്ന് കുലുക്കിക്കൊണ്ട് പറഞ്ഞു.

​"അതൊക്കെ അവിടെത്തന്നെ ഇരിക്കട്ടെ അമ്മേ... എന്റെ പെണ്ണിന് ഞാൻ പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ, അമ്മക്ക് ഞാൻ വാങ്ങാതിരിക്കുമോ?..."

​എന്റെ ആ വാക്കുകൾ കേട്ടതും അമ്മയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. ആ വലിയ സന്തോഷം മറച്ചുവെക്കാൻ വേണ്ടി അമ്മ വേഗം മുഖം കുനിച്ചു. ഞങ്ങളുടെ ഈ കൊച്ചു പിണക്കങ്ങളും സ്നേഹപ്രകടനങ്ങളും കണ്ട്, എല്ലാം തികഞ്ഞൊരു സമാധാനത്തോടെ വാതിൽക്കൽ വാത്സല്യത്തോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു എന്റെ ദേവത.

​"ആഹ്... ശരി ശരി. നിങ്ങള് രണ്ടാളും വേഗം പോയി ഡ്രസ്സൊക്കെ മാറ്റി വാ... ഞാൻ അപ്പൊഴേക്കും ഊണ് എടുത്തുവെക്കാം..."

കയ്യിലെ കവറും നെഞ്ചോട് ചേർത്ത് പിടിച്ച് നിറഞ്ഞ ചിരിയോടെ അമ്മ വേഗം അടുക്കളയിലേക്ക് നടന്നു.

​ഞാൻ പാർവണയുടെ അടുത്തേക്ക് വന്ന് അവളുടെ തോളിലൂടെ കയ്യിട്ട് പതുക്കെ മുകളിലേക്ക് നടന്നു. വല്ലാത്തൊരു ശാന്തതയായിരുന്നു ആ വീടിനപ്പോൾ. റൂമിലെത്തി വാതിലടച്ചതും, അവൾ കയ്യിലുണ്ടായിരുന്ന ഡ്രസ്സിന്റെ കവറുകൾ കട്ടിലിലേക്ക് വെച്ചിട്ട് അലമാര തുറക്കാൻ പോയി. ആ ഇളം നീല ചുരിദാറിൽ, പുറംതിരിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്റെയുള്ളിൽ വീണ്ടും പ്രണയം അലയടിക്കാൻ തുടങ്ങി. ഞാൻ പതുക്കെ പിന്നിലൂടെ ചെന്ന് അവളുടെ ആ ഇടുങ്ങിയ അരക്കെട്ടിലൂടെ എന്റെ ഇരുകൈകളും ചുറ്റി അവളെ എന്റെ നെഞ്ചിലേക്ക് ഇറുകെ ചേർത്തുപിടിച്ചു.

​"അമ്മേ..!"

​ഒരു ഞെട്ടലോടെ അവൾ പിന്നിലേക്ക് വന്ന് എന്റെ നെഞ്ചിൽ തട്ടിനിന്നുപോയി.

​"എന്താ മനുഷ്യാ ഈ കാണിക്ക്ണേ... താഴെ അമ്മ നമ്മളെയും നോക്കി നിക്കണത് ഓർമ്മില്യേ... വിട്ടേ ആദീ..."

അവൾ വല്ലാത്തൊരു നാണത്തോടെ കുതറാൻ ശ്രമിച്ചെങ്കിലും എന്റെ

💬 Comments

View all comments