0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പെണ്ണുങ്ങളുടെ ഇടയിൽ വലിയൊരു പരിഭ്രാന്തിയായി. രമ അമ്മായി വേഗം മുന്നിലേക്ക് വന്ന് നെഞ്ചത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു

​"ഈശ്വരാ! 27-ാം തിയ്യതിക്കോ? അപ്പൊ ഇനി ദിവസങ്ങൾ തീരെ കുറവാണല്ലോ! ഇനിയെന്തൊക്കെ പണികൾ കിടക്കുന്നു..."

​"അതെ, പന്തലിന്റെ പണി ഇന്ന് തുടങ്ങിയത് നന്നായി. ഇനി ആദ്യം തന്നെ പോയി ക്ഷണക്കത്ത് അച്ചടിക്കാൻ കൊടുക്കണം. സ്വന്തക്കാർക്കും ബന്ധക്കാർക്കും എല്ലാവർക്കും നേരിട്ട് പോയി കൊടുക്കാനുള്ളതല്ലേ,"

സാവിത്രി അമ്മായിയും തിരക്കിന്റെ കാര്യം ഓർമ്മിപ്പിച്ചു.

​"പിന്നെ സദ്യവട്ടങ്ങളുടെ കാര്യം... കേറ്ററിങ്ങുകാരെ നമ്മൾ പെട്ടെന്ന് തന്നെ ഏൽപ്പിക്കണ്ടേ?"

ഭദ്ര ആന്റി ചെറിയൊരു ആശങ്കയോടെ ചോദിച്ചു.

​"അതൊന്നും ഓർത്ത് നീ വേവലാതിപ്പെടണ്ട ഭദ്രേ..."

ശ്രീനാരായണൻ അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"സദ്യയുടെ കാര്യം ഞാൻ നേരത്തെ തന്നെ നമ്മുടെ സുകുമാരനെ വിളിച്ച് ഏൽപ്പിച്ചിട്ടുണ്ട്.ഇന്ന് തിയതി വിളിച്ചു പറയുകയും ചെയ്തു.പന്തലിൽ വിളമ്പാനുള്ള പാത്രങ്ങളും സദ്യവട്ടങ്ങളും സുകുമാരൻ തന്നെ ഗംഭീരമായിട്ട് നോക്കിക്കോളും."

​"എന്റെ കുട്ടീടെ വേളി നമ്മൾ ഗംഭീരമായിട്ട് തന്നെ നടത്തും. അതിനിപ്പോ രാവും പകലും ഉറങ്ങാതിരുന്നാലും വേണ്ടില്ല,"

എന്റെ അമ്മ വലിയൊരു സന്തോഷത്തോടെ പറഞ്ഞു. അമ്മയുടെ കണ്ണുകൾ അപ്പോൾ എന്നെയും പാർവണയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.

അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും അപ്പൊഴേക്കും ഡ്രസ്സ് എടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

​ഈ വലിയ ബഹളങ്ങൾക്കും ഒരുക്കങ്ങൾക്കും ഇടയിൽ, ഹാളിലെ ഒരു വലിയ തടിത്തൂണിന് മറവിലായി നിൽക്കുകയായിരുന്നു പാർവണ. 27-ാം തീയതി കുട്ട്യോള്ടെ വേളി എന്ന് കേട്ടപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ആ വലിയ ചിരിയും നാണവും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്റെ നോട്ടം അവളുടെ കണ്ണുകളുമായി ഇടഞ്ഞു. ആ വലിയ ബഹളങ്ങൾക്കിടയിലും, ആ നോട്ടത്തിൽ

💬 Comments

View all comments