0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിന്നും കൂജയിൽ കുറച്ചു ചൂട് വെള്ളവും എടുത്ത് പുറത്തെ മേശക്ക് മുകളിലായ് വച്ചു.

പ്രഭാതഭക്ഷണത്തിന്റെ വലിയൊരു മേളമൊക്കെ കഴിഞ്ഞ് തറവാട്ടിലെ വിശാലമായ ഹാളിൽ എല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്. കല്യാണപ്പന്തലിന്റെ കാര്യങ്ങളും മറ്റും ചർച്ച ചെയ്യുന്നതിനിടയിലാണ് പടിപ്പുര കടന്ന് ശ്രീനാരായണൻ അമ്മാവനും ഹരിനാരായണൻ അമ്മാവനും കൂടി വരുന്നത് കണ്ടത്.

ജോത്സ്യനെ കണ്ട് തിയ്യതിയും മുഹൂർത്തവും കുറിച്ച് വരുന്ന വരവാണെന്ന് ആ മുഖത്തെ തിളക്കത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. അവരുടെ വരവ് കണ്ടപ്പോൾ തന്നെ ഹാളിലുണ്ടായിരുന്ന എല്ലാവരുടെയും സംസാരം നിന്നു.

​"എല്ലാരും ഇങ്ങോട്ടൊന്ന് ശ്രദ്ധിച്ചേ..."

ഉമ്മറത്തേക്ക് കയറിവന്നയുടനെ ശ്രീനാരായണൻ അമ്മാവൻ വലിയൊരു സന്തോഷത്തോടെ പറഞ്ഞു.

അമ്മാവന്റെ കയ്യിൽ മഞ്ഞളും ചന്ദനവും തൊട്ട ആ ചെറിയ കടലാസ് തുണ്ടുണ്ടായിരുന്നു.

​"എന്തായി ശ്രീനാരായണാ... തിയ്യതീം മുഹൂർത്തവും ഒക്കെ അനുകൂലാണോ?"

ചാരുകസേരയിൽ ഇരിക്കുകയായിരുന്ന മുത്തശ്ശൻ ആകാംക്ഷയോടെ ചോദിച്ചു.

​"എല്ലാം വളരെ അനുകൂലമാ അച്ഛാ... ഈ വരുന്ന 27-ാം തീയതിയാ നമ്മ്ടെ കുട്ട്യോള്ടെ വേളി! രാവിലെ 10 മണിക്കും 10:45 നും ഇടയിലുള്ള അതിവിശേഷപ്പെട്ട മുഹൂർത്തം. രണ്ടാളുടേം നക്ഷത്രത്തിന് ഏറ്റവും യോജിച്ച സമയമാണെന്നാ ജോത്സ്യൻ പറഞ്ഞത്,"

ആ കടലാസ് എല്ലാവരെയും കാണിച്ചുകൊണ്ട് അഭിമാനത്തോടെ ഹരിനാരായണൻ അമ്മാവൻ പറഞ്ഞു.

​അതുകേട്ടതും ആ വലിയ ഹാളിൽ സന്തോഷം അലയടിച്ചു. ആ തറവാടിന്റെ പൂമുഖത്ത് ഇരുന്നുകൊണ്ട് മുത്തശ്ശനും മുത്തശ്ശിയും നിറഞ്ഞ കണ്ണുകളോടെ ഇരുകൈകളും കൂപ്പി പ്രാർത്ഥിച്ചു.

​"എല്ലാം എന്റെ കുട്ട്യോൾക്ക് നല്ല രീതിയിൽ തന്നെ നടക്കണേ ഭഗവാനേ... വല്ല്യോരുടെ അനുഗ്രഹം അവർക്ക് എന്നും ഉണ്ടാകണേ..."

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആ പ്രാർത്ഥനയിൽ ആ വലിയ തറവാടിന്റെ മുഴുവൻ വാത്സല്യവും നിറഞ്ഞുനിന്നിരുന്നു.

​തിയ്യതി കേട്ടതും

💬 Comments

View all comments