0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിൽക്കുന്ന അവളുടെ നെറുകയിൽ വലിയൊരു സ്നേഹത്തോടെ ഞാൻ പതുക്കെ ഒരു ചുംബനം നൽകി. ആ പത്തായപ്പുരയുടെ തണുപ്പിലും ഞങ്ങളുടെ പ്രണയത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു.

​ആ ഇളം വെയിലിൽ പരസ്പരം ചേർന്നുനിൽക്കുന്ന ആ മനോഹര നിമിഷത്തിലാണ് പെട്ടെന്ന് പുറകിൽ നിന്ന് അനഘ ചേച്ചിയുടെ ശബ്ദം കേട്ടത്.

​"ആഹാ കൊള്ളാല്ലോ രണ്ടുപേരും കൂടി ഇവിടെ മാറിനിന്നു ഹൃദയം കൈമാറുകയാണോ”

​ചേച്ചിയുടെ ശബ്ദം കേട്ടതും പാർവണ ഞെട്ടിവിറച്ച് എന്റെ നെഞ്ചിൽ നിന്നും പെട്ടെന്ന് മാറിനിന്നു. നാണം കൊണ്ട് അവളുടെ മുഖം വിളറിയിരുന്നു. കുടുങ്ങിയല്ലോ എന്നോർത്ത് ഞാനും വല്ലാതെയായി.

​"അത്... ചേച്ചീ... ഞാൻ ഈ ഉണക്കാനിട്ട തുണി..."

പാർവണ വിക്കിവിക്കി പറഞ്ഞു.

​"മതി... വിക്കിയതൊക്കെ മതി!"

ചേച്ചി കള്ളച്ചിരിയോടെ അവളെ നോക്കി പറഞ്ഞു.

"തുണിയെടുക്കാൻ പോയവളെ ഇത്ര നേരമായിട്ടും കാണാതായപ്പോ ഞാൻ കരുതി വല്ല കുറുക്കനും പിടിച്ചോന്ന്... ഇതിപ്പോ കുറുക്കൻ വേറെയാണല്ലോ! നടക്ക് പെണ്ണെ... അമ്മ അവിടെ നിന്നെ അന്വേഷിച്ച് നടക്കുന്നുണ്ട്..."

എന്നിട്ട് ചേച്ചി എന്നെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു

"പിന്നെ നീ... ഈ പത്തായപ്പുരയ്ക്ക് കാവൽ നിൽക്കാതെ, മുറ്റത്ത്  കല്യാണപ്പന്തലിന് കുഴിയെടുക്കാനൊക്കെ പണിക്കാര് വന്നിട്ടുണ്ട് നീ അവിടെ പോയി കുറച്ചെന്തെങ്കിലും സഹായിക്ക് ചെറുക്കാ..."

​എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ പാർവണ തുണികളും വാരിയെടുത്ത് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. അവളുടെ ആ ഓട്ടവും അനഘ ചേച്ചിയുടെ ആ കളിയാക്കലും കേട്ടപ്പോൾ എന്റെ മുഖത്തും വലിയൊരു ചമ്മൽ വന്നിരുന്നു. ഞാൻ തലചൊറിഞ്ഞുകൊണ്ട് വേഗം മുറ്റത്തെ പന്തൽ പണിക്കാരുടെ അടുത്തേക്ക് നടന്നു.അവിടെ നാലഞ്ചു പണിക്കർ നിന്ന് പന്തലിന്റെ തൂൺ തീർത്താൻ കുഴി കുത്തുകയാണ്. അടുക്കളയിൽ

💬 Comments

View all comments