0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കണ്ടിട്ടും അവൾ മിണ്ടാതെ മുഖം തിരിച്ചു നിന്നു. ആ പടിപ്പുരയ്ക്കൽ വെച്ചുണ്ടായ പിണക്കം ഇതുവരെ മാറിയിട്ടില്ല. ഞാൻ പതിയെ അവളുടെ പിന്നിലൂടെ ചെന്ന് ആ തോളിൽ പതുക്കെ തൊട്ടു.

​അവൾ പെട്ടെന്ന് കുതറി മാറി, എന്റെ മുഖത്തേക്ക് നോക്കി വലിയ ഗൗരവത്തിൽ ചോദിച്ചു

​"എന്തിനാ ആദീ ആ പെണ്ണിനെ ഇങ്ങനെ വായ പൊളിച്ചു നോക്കി നിന്നത്?"

​അവളുടെ ആ ദേഷ്യം കണ്ട് ഞാൻ ചിരിയടക്കി പറഞ്ഞു

"അത് ചുമ്മാ നോക്കിയതാ പാർവണേ..."

​"ചുമ്മാ നോക്കിയതൊന്നും അല്ല... ഞാൻ കണ്ടതല്ലേ അവള്ടെ മുഴുപ്പ് നോക്കി ചോര കുടിക്കണത്... മോശാട്ടോ ആദീ..’’

അവൾ ചുണ്ട് പിളുക്കി, പരിഭവത്തോടെ ആ പാലക്കാടൻ ഈണത്തിൽ പറഞ്ഞു തുടങ്ങി.

"പിന്നെ... ആദീക്ക് നോക്കാൻ ഞാൻ ഇവിടെ ഇല്ലേ... അത്രയ്ക്ക് കൊതിയാണെങ്കി എന്നെ നോക്കിക്കോ..."

​ആ വാക്കുകളിലെ കുറുമ്പും സ്നേഹവും കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി. ഞാൻ പതുക്കെ അവളുടെ രണ്ട് കയ്യിലും പിടിച്ച് എന്നിലേക്ക് അല്പം വലിച്ചടുപ്പിച്ചു.

​"അതിപ്പോ നീ എന്റെ പെണ്ണല്ലേ... എനിക്ക് നിന്നെ എപ്പോ വേണമെങ്കിലും നോക്കുകയും തൊടുകയും ഒക്കെ ചെയ്യാമല്ലോ,"

അവളുടെ ആ വലിയ നീലക്കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.

"പിന്നെ കല്യാണം ഒക്കെ കഴിഞ്ഞാ, അതിനുമപ്പുറം എനിക്ക് ഇഷ്ടമുള്ളതൊക്കെ ഈ ശരീരത്തിൽ ചെയ്യാമല്ലോ..."

​അതുകേട്ടതും ആ കവിളുകളിലേക്ക് വല്ലാത്തൊരു നാണം ഇരച്ചുകയറി.

ആ വലിയ പിണക്കമൊക്കെ എങ്ങോട്ടോ പോയിമറഞ്ഞു. മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കാൻ പോലുമാകാതെ, വലിയൊരു നാണത്തോടെ അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

എന്റെ ഹൃദയമിടിപ്പുകൾക്ക് കാതോർത്ത്, ആ കുപ്പായത്തിൽ മുഖമൊളിപ്പിച്ച്

💬 Comments

View all comments