0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നോക്കി. അവിടെ വലിയൊരു പാത്രത്തിൽ സവാള അരിയുകയാണ് എന്റെ പാർവണ. പടിപ്പുരയ്ക്കൽ വെച്ചുണ്ടായ ആ ദേഷ്യം ഇപ്പോഴും ആ മുഖത്തുണ്ട്. എന്നെ കണ്ടിട്ടും കാണാത്തതുപോലെ അവൾ മുഖം വെട്ടിത്തിരിച്ചു. ആ ചുണ്ടിൽ ഇപ്പോഴും വലിയൊരു കുറുമ്പ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

​ഞാൻ പതുക്കെ ആരും കാണാതെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. എന്റെ സാമീപ്യം അറിഞ്ഞതും അവൾ തലയുയർത്താതെ തന്നെ, ആരും കേൾക്കാത്ത ശബ്ദത്തിൽ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

​"ഇങ്ങോട്ട് അധികം അടുക്കണ്ട ട്ടോ... ഞാൻ നേരത്തെ പറഞ്ഞില്ലേ... ആ കത്തീം കൊണ്ടുള്ള കുത്ത് ഈ അടുക്കളേന്നാവാനും മതി..."

അവളുടെ ആ പാലക്കാടൻ കുറുമ്പുകേട്ട് ഞാൻ ചിരിയമർത്തി നിൽക്കുമ്പോഴാണ് അനഘ ചേച്ചിയുടെ ശബ്ദം ഉയർന്നത്.

​"എന്താടാ ആദീ... നീ അവിടെ പാർവണയുടെ അടുത്ത് പോയി നിൽക്കുന്നത്? അവൾക്ക് സവാള അരിയാൻ അറിയാഞ്ഞിട്ടാണോ നീ പോയി പഠിപ്പിച്ചു കൊടുക്കുന്നത്?"

അനഘ ചേച്ചി അത് ചോദിച്ചതും അടുക്കളയിൽ വീണ്ടും ചിരിപൊട്ടി.

​അതുകേട്ട് പാർവണയുടെ മുഖം നാണം കൊണ്ട് വല്ലാതെ ചുവന്നു. അവൾ വേഗം തലകുനിച്ച് സവാള അരിയുന്നതിൽ ശ്രദ്ധിച്ചു. എല്ലാവരുടെയും ആ വലിയ സ്നേഹത്തിനും കളിയാക്കലുകൾക്കും നടുവിൽ നിൽക്കുമ്പോൾ എന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു.

മുറ്റത്ത് അപ്പോഴേക്കും പന്തലിന്റെ പണി തകൃതിയായി നടക്കുകയാണ്. മുളകളും കഴുക്കോലുകളും ഇറക്കുന്നതിന്റെ ബഹളമാണ് എങ്ങും. സച്ചുച്ചേട്ടനും ശ്രീനാരായണൻ അമ്മാവനും കൂടിയാണ് പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നത്. കുഴിയെടുക്കാനുള്ള ആ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഞാൻ പതുക്കെ വഴുതിമാറി. എന്റെ കണ്ണുകൾ അവളെയാണ് തിരഞ്ഞത്.

​ഒടുവിൽ പത്തായപ്പുരയുടെ പുറകിലായി, ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ വന്ന പാർവണയെ ഞാൻ കണ്ടു. എന്നെ

💬 Comments

View all comments