Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഈ വലിയ ബഹളങ്ങൾക്കിടയിലേക്ക് ഞാൻ പതുക്കെ കയറിച്ചെന്നു.
കയറിവരുന്ന എന്നെ ആദ്യം കണ്ടത് ഉമ്മറത്തേക്ക് ചായ കൊണ്ടുപോകാൻ വന്ന രമ അമ്മായിയാണ്. എന്നെ കണ്ടതും അമ്മായി ഉറക്കെ വിളിച്ചു പറഞ്ഞു
"ആഹ്... ദാ വന്നല്ലോ നമ്മ്ടെ കല്യാണച്ചെക്കൻ!"
അതുകേട്ടതും അടുക്കളയിലുണ്ടായിരുന്ന എല്ലാവരുടെയും നോട്ടം എന്നിലേക്കായി.
അവിടെയാകെ വലിയൊരു കൂട്ടച്ചിരി മുഴങ്ങി.
"എന്താടാ ആദീ, എഴുന്നേറ്റത് ഇപ്പോഴാണോ? നീ വേഗം പോയി മുഖം കഴുകി വാ, ദോശ ചൂടോടെ എടുത്തു വെച്ചിട്ടുണ്ട്,"
ദോശ മറിച്ചിടുന്നതിനിടയിൽ അമ്മ വലിയൊരു സ്നേഹത്തോടെ പറഞ്ഞു.
"നീ വാടാ ആദീ... ഈ പെണ്ണുങ്ങൾക്കൊന്നും നമ്മളെ തീരെ വിശ്വാസമില്ല. ഒരു സഹായം ചെയ്യാൻ വന്നാൽ പോലും സമ്മതിക്കില്ല,"
അഞ്ജലി ചേച്ചിയുടെ കയ്യിൽ നിന്നും ഒരു പാത്രം പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ സച്ചുച്ചേട്ടൻ പരാതി പറഞ്ഞു.
"ഓഹോ... വല്യ സഹായി വന്നിരിക്കുന്നു! മനുഷ്യാ, വെറുതെ എന്റെ കയ്യിലിരിക്കുന്ന പണി വാങ്ങാതെ അങ്ങോട്ട് മാറി നിന്നേ... എന്റെ കയ്യിലുള്ള ഈ ചൂടുവെള്ളം ചിലപ്പോ ദേഹത്ത് വീഴും പറഞ്ഞേക്കാം,”
അഞ്ജലി ചേച്ചി കളിയാക്കിക്കൊണ്ട് സച്ചുച്ചേട്ടനെ അവിടെനിന്ന് മാറ്റി നിർത്തി.
"അല്ലെങ്കിലും ആണുങ്ങൾ ഇപ്പൊ അടുക്കളയിലല്ല നിൽക്കേണ്ടത്, പോയി മുഖം കഴുകി വരാൻ നോക്ക്,"
ഭദ്ര ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അല്ല സാവിത്രീ... ചമ്മന്തിയിലേക്ക് നാളികേരം തിരുമ്മിയത് മതിയോ? അതോ ഒരെണ്ണം കൂടി ഉടയ്ക്കണോ?"
"അത് മതി ഭദ്രേ... എല്ലാവർക്കും കഴിക്കാൻ കുറച്ചു സാമ്പാർ കൂടി തിളപ്പിക്കാനുണ്ട്. അതിലേക്കുള്ള പച്ചക്കറി കൂടി അരിയാൻ നോക്കാം,"
സാവിത്രി അമ്മായി മറുപടി പറഞ്ഞു.
ആ തിരക്കുകളും സംസാരങ്ങളും കേട്ട് ഞാൻ പതിയെ അടുക്കളയുടെ ഒരു മൂലയിലേക്ക്
💬 Comments
View all comments