0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നോക്കാം ആദീ... അയാൾ എന്തെങ്കിലും പ്രശ്നത്തിന് വന്നാൽ ഒരു കൈ നമുക്കും നോക്കാം. ആണുങ്ങളായിട്ട് നമ്മളും ഇവിടെത്തന്നെ ഉണ്ടല്ലോ."

​സച്ചുച്ചേട്ടന്റെ ആ വാക്കുകൾ എനിക്ക് വല്ലാത്തൊരു ധൈര്യമാണ് നൽകിയത്. ഉള്ളിലെ ഭയത്തെ ആ വാക്കുകളിലൂടെ ഞാൻ പതിയെ അടക്കിനിർത്തി. ആ സംസാരം കഴിയുമ്പോഴേക്കും, സ്നേഹവും സന്തോഷവും പൂത്തുനിൽക്കുന്ന ഞങ്ങളുടെ തറവാടിന്റെ കൊത്തുപണികളുള്ള പടിപ്പുര ദൂരെ കണ്ടുതുടങ്ങിയിരുന്നു.

ബുള്ളറ്റ് തറവാടിന്റെ മുറ്റത്ത് കൊണ്ടുപോയി നിർത്തുമ്പോൾ, അവിടെ ഉമ്മറത്ത് വലിയൊരു സദസ്സ് തന്നെ ഉണ്ടായിരുന്നു. ഉച്ചയൂണൊക്കെ കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് എന്തൊക്കെയോ സംസാരിച്ച് കൂട്ടച്ചിരിയിലാണ്. മുത്തശ്ശനും അമ്മാവന്മാരും ഒക്കെ അവിടെയുണ്ട്. ആ വലിയ തറവാടിന്റെ പൂമുഖത്ത് അലയടിക്കുന്ന ആ സന്തോഷവും തമാശകളും കേട്ടപ്പോൾ, ടൗണിൽ വെച്ചുണ്ടായ ആ പകയുടെ ഓർമ്മകളെല്ലാം എന്റെ മനസ്സിൽ നിന്നും എങ്ങോട്ടോ മാഞ്ഞുപോയി.

വല്ലാത്തൊരു ശാന്തത എന്നെ പൊതിഞ്ഞു.

സ്നേഹം മാത്രം നിറഞ്ഞ ഈ മുഖങ്ങൾക്കിടയിൽ, അവരെല്ലാവരും എനിക്കൊപ്പം ഉള്ളപ്പോൾ ഏത് കൊടുങ്കാറ്റിനെയാണ് ഞാൻ ഭയക്കേണ്ടത്!

​ഞാനും സച്ചുച്ചേട്ടനും വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുന്നത് കണ്ടതും അമ്മ ചോദിച്ചു

​"എന്തായി ആദീ... കല്യാണക്കത്ത് എപ്പോഴത്തേക്ക് കിട്ടുംന്നാ അവർ പറഞ്ഞത്?"

​"നാളെ ഉച്ചയ്ക്ക് തന്നെ തരാം എന്നാ അമ്മേ പ്രസ്സിൽ നിന്ന് പറഞ്ഞിട്ടുള്ളത്,"

വലിയൊരു ആശ്വാസത്തോടെ ഞാൻ മറുപടി പറഞ്ഞു.

​ഇതുകേട്ടതും തൂണിൽ ചാരിയിരിക്കുകയായിരുന്ന ഭദ്ര ആന്റി പറഞ്ഞു

​"അപ്പൊ പിന്നെ നാളെ വൈകുന്നേരം തന്നെ ഇവിടെ അടുത്തുള്ളവരെ ഒക്കെ പോയി വിളിച്ചു തുടങ്ങാം. ബാക്കിയുള്ളവരെ മറ്റന്നാൾ തൊട്ടും വിളിക്കാലോ... അല്ലേ ഭാമേ?"

ഭദ്ര ആന്റി അമ്മയെ നോക്കി ചോദിച്ചു.

​"അതെന്നെ.”

അമ്മ തലകുലുക്കി.

"പിന്നെ നമ്മ്ടെ

💬 Comments

View all comments