Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ദൂരെയുള്ള ബന്ധുക്കളെ മുഴുവൻ നേരിൽ പോയി വിളിക്കാൻ ഇത്തിരി പാടാ ഭദ്രേ. എല്ലാവരെയും വിളിക്കാൻ ഇനി തിരുവനന്തപുരം വരെ പോവണ്ടേ... സമയം തീരെ ഇല്ലല്ലോ. അതുകൊണ്ട് അവർക്കൊക്കെ കല്യാണക്കത്ത് വാട്സാപ്പ് വഴി അങ്ങോട്ട് അയച്ചുകൊടുക്കാം എന്നാ ഞാൻ വിചാരിക്കുന്നത്."
അമ്മ അത് പറഞ്ഞുതീർന്നതും അനഘ ചേച്ചി വേഗം ഏറ്റുപിടിച്ചു
"അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ... അമ്മ ആരുടേയൊക്കെയാണെന്ന് പറഞ്ഞാ മതി, ദൂരെയുള്ള എല്ലാവർക്കും കത്ത് ഞാൻ വാട്സാപ്പ് ചെയ്തോളാം."
ആ വലിയ കുടുംബത്തിലെ ഓരോരുത്തരും എന്റെ കല്യാണത്തിന്റെ ഉത്തരവാദിത്തങ്ങൾ അങ്ങനെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത് കണ്ട് നിറഞ്ഞ മനസ്സോടെ ഞാൻ ഉമ്മറത്തെ ആ തിണ്ണയിൽ പോയിയിരുന്നു. ആ സന്തോഷങ്ങൾക്കിടയിലും എന്റെ കണ്ണുകൾ അറിയാതെ അകത്തേക്ക് നീണ്ടു, അവിടെയെങ്ങാനും എന്റെ പാതി ജീവൻ എന്നെയും കാത്ത് നിൽപ്പുണ്ടോ എന്നറിയാൻ.
ഉമ്മറത്തെ ആ വലിയ ബഹളങ്ങൾക്കും കൂട്ടച്ചിരികൾക്കും ഇടയിൽ നിന്നും ഞാൻ പതിയെ അകത്തേക്ക് നടന്നു. എന്റെ കണ്ണുകൾ അവളെയാണ് തിരഞ്ഞത്. അകത്തെ മുറികളിലും, അടുക്കളഭാഗത്തും ഞാൻ നോക്കി. അവിടെയെങ്ങുമില്ല. പിന്നെ പത്തായപ്പുരയുടെ പിന്നിലും, സർപ്പക്കാവിലേക്കുള്ള വഴിയിലുമൊക്കെ നോക്കിയിട്ടും അവളെ കണ്ടില്ല. ഒടുവിൽ കുളക്കടവിലേക്ക് ഒന്ന് പോയി നോക്കാം എന്ന് കരുതി അങ്ങോട്ട് നടന്നപ്പോഴാണ്, ആ കൽപ്പടവുകളിൽ തനിച്ചിരിക്കുന്ന അവളെ ഞാൻ കണ്ടത്.
ചുറ്റും വലിയൊരു ശാന്തതയായിരുന്നു. താഴെ നിന്നും ഓരോ ചെറിയ കല്ലുകളെടുത്ത് കുളത്തിലെ വെള്ളത്തിലേക്ക് എറിയുകയാണവൾ. ഓരോ കല്ല് വീഴുമ്പോഴും വെള്ളത്തിലുണ്ടാകുന്ന ആ ഓളങ്ങളെ നോക്കി എന്തോ വലിയ ചിന്തയിലാണെന്ന് തോന്നി. ഞാൻ പതുക്കെ നടന്ന് അവളുടെ തൊട്ടടുത്തായി, ആ കൽപ്പടവിൽ അവളോട് ചേർന്നിരുന്നു.
"എന്താ പെണ്ണേ... ഒറ്റയ്ക്ക്
💬 Comments
View all comments