0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഇവിടെ വന്നിരിക്കുന്നത്?"

ഞാൻ ചോദിച്ചു.

​എന്റെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി. ആ വലിയ നീലക്കണ്ണുകൾ കൊണ്ട് അവൾ കുറച്ചുനേരം എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. എന്നിട്ട് വളരെ പതുക്കെ അവൾ ചോദിച്ചു

​"ആദീ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"

​അവളുടെ ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ ഒന്ന് തലോടി.

​"നമുക്കിടയിൽ ഇപ്പൊ ഇങ്ങനെ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ പെണ്ണേ... നിനക്ക് ചോദിക്കാനുള്ളത് എന്താന്ന് വെച്ചാ നീ ചോദിക്ക്."

​അവൾ മുഖം താഴ്ത്തി, വിരലുകൾ പരസ്പരം കോർത്തുപിടിച്ചുകൊണ്ട് പതിയെ ചോദിച്ചു.

​"ആദീക്ക്... ഇതിനുമുൻപ് ആരോടെങ്കിലും ഇഷ്ടം ണ്ടായിരുന്നോ?"

​ആ ഈണത്തിലുള്ള കുസൃതിച്ചോദ്യം കേട്ട് ഞാൻ ഒരല്പം അമ്പരന്നെങ്കിലും, വലിയൊരു ചിരിയോടെ തന്നെ മറുപടി പറഞ്ഞു.

​"ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ... ഉണ്ടായിരുന്നു. പണ്ട് പഠിക്കുന്ന കാലത്തുള്ള ഒരു ചെറിയ ക്രഷ്. അതൊരു വൺ സൈഡ് ആയിരുന്നു. അല്ലാതെ രണ്ടുപേരും തമ്മിൽ അറിഞ്ഞുകൊണ്ടുള്ള ഒരു പ്രേമമൊന്നും ഈ ആദിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല... എന്താ ഇപ്പൊ എന്റെ പെണ്ണിന് പെട്ടെന്ന് അങ്ങനെ ചോദിക്കാൻ തോന്നിയത്?"

​"അല്ല... ഞാൻ വെറുതെ... ഒന്നറിയാൻ വേണ്ടി ചോദിച്ചതാ..."

അവൾ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.

​"ഉം... നിനക്കുണ്ടായിരുന്നോ ആരോടെങ്കിലും ഇതുപോലെ?"

ഞാൻ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

​"എനിക്ക്... എന്റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ആരോടും തോന്നിയിട്ടില്ല്യ ആദീ..."

അവൾ വളരെ സത്യസന്ധമായി, എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

​"ഓഹോ... അപ്പൊ എന്നോട് തോന്നിയതോ?"

ഞാൻ ഒട്ടും വിട്ടുകൊടുക്കാതെ കള്ളച്ചിരിയോടെ ചോദിച്ചു.

​അതുകേട്ടതും അവളുടെ കവിളുകൾ തുടുത്തു. അവൾ എന്റെ വലതുകൈയെടുത്ത് അവളുടെ

💬 Comments

View all comments