0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

രണ്ട് കൈകൾകൊണ്ടും വലിയൊരു സ്നേഹത്തോടെ നെഞ്ചോട് ചേർത്തുപിടിച്ചു. എന്നിട്ട് ആ വിരലുകളിൽ പതുക്കെ തലോടിക്കൊണ്ട് അവൾ പറഞ്ഞു.

​"അതെന്താന്ന് എനിക്കറിയില്ല്യ... പക്ഷേ, ആദീടെ ഈ കൈകളിൽ എന്തോ ഒരു മാജിക് ണ്ട് കേട്ടോ..."

അവളുടെ ആ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം വല്ലാതെ നിറഞ്ഞുപോയി. ആ കൽപ്പടവിലിരുന്ന് അവൾ എന്റെ തോളിനേക്ക് ചാഞ്ഞു. ഇളംകാറ്റിൽ കുളത്തിലെ വെള്ളത്തിൽ അപ്പോഴും ചെറിയ ഓളങ്ങൾ ഇളകുന്നുണ്ടായിരുന്നു. അവളുടെ കൈകളിലെ ആ ഇളംചൂടിൽ, ആ വലിയ തറവാട്ടിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഞങ്ങൾക്കായി അവിടെ പൂത്തുനിൽക്കുകയായിരുന്നു.

കുളക്കടവിലെ ആ മനോഹരമായ നിമിഷങ്ങൾക്ക് ശേഷം, കല്യാണത്തിരക്കുകളിൽ നിന്നൊന്ന് മാറി ഇത്തിരി നേരം മയങ്ങാമെന്ന് കരുതിയാണ് ഞാൻ മുറിയിലേക്ക് വന്നത്. ജനാലയിലൂടെ വരുന്ന ഇളംകാറ്റേറ്റ് കട്ടിലിലേക്ക് വീണ് കണ്ണൊന്ന് അടച്ചതും ഫോൺ ശബ്ദിച്ചു.

എടുത്തു നോക്കുമ്പോൾ വിഷ്ണുവാ...

​കോൾ എടുത്തയുടനെ അവന്റെ ചോദ്യം വന്നു.

"എന്താടാ കല്യാണച്ചെക്കാ, അവിടെ വലിയ തിരക്കിലാണോ നീ? അതോ ഉറങ്ങുവാണോ?"

​"ഏയ് അല്ലടാ... കാലത്തെ തുടങ്ങിയ ഓട്ടമല്ലേ, ഒന്ന് നടുനിവർത്താൻ കിടന്നതാ. ഇവിടെ മുറ്റത്ത് പന്തൽ പണിയൊക്കെ ഉഷാറായി നടക്കുന്നുണ്ട്. കല്യാണക്കത്ത് പ്രസ്സിൽ കൊടുത്തു, നാളെ ഉച്ചയോടെ കിട്ടും,"

ഞാൻ കിടന്ന കിടപ്പിൽ തന്നെ മറുപടി പറഞ്ഞു.

​"ആഹ് പൊളി! എന്നാ പിന്നെ കേട്ടോ, ഇരുപത്തേഴാം തീയതി വെളുപ്പിന് തന്നെ ഞാൻ അവിടെ എത്തും. കൂടെ നമ്മുടെ രോഹിത്തും, വിശാഖ്,അശ്വിൻ, മാളവിക, ദേവിക, കാവ്യ[കാലഭ്രംശം] reference ]എല്ലാവരും ഉണ്ടാവും. അവിടെ വന്നിട്ട് വേണം നമുക്ക് ബാക്കി പരിപാടികളൊക്കെ പ്ലാൻ ചെയ്യാൻ. നീയിപ്പോ വേറെ ടെൻഷനൊന്നും അടിക്കാതെ പോയി

💬 Comments

View all comments