0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അവളുടെ കയ്യിൽ പിടിക്കാൻ നീങ്ങിക്കൊണ്ട് വലിയൊരു കുസൃതിയോടെ ചോദിച്ചു

​"അതിനെന്താ... നീ എന്റെ പെണ്ണല്ലേ?"

​"ഓഹോ..."

അവൾ പെട്ടെന്ന് മുഖത്തെ നാണം മാറ്റിവെച്ച്, അവളുടെ ആ പഴയ കുറുമ്പ് മുഖത്ത് വരുത്തി. എന്റെ നെഞ്ചിൽ ഇരു കൈകൾ കൊണ്ടും പതുക്കെ തള്ളിമാറ്റി അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു.

​"അതൊക്കെ നമ്മ്ടെ വേളി കഴിഞ്ഞിട്ട്... ഇപ്പൊ മോൻ അങ്ങോട്ട് മാറിക്കേ..."

​വലിയൊരു കള്ളച്ചിരിയോടെ അത്രയും പറഞ്ഞിട്ട്, വാതിലിന്റെ കുറ്റി ശബ്ദമുണ്ടാക്കാതെ തുറന്ന് അവൾ പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. വാതിൽക്കൽ അവളുടെ പാദസരങ്ങളുടെ കിലുക്കം മാഞ്ഞുപോകുന്നതും നോക്കി, കട്ടിലിൽ ഇരുന്ന എന്റെ ചുണ്ടിൽ വലിയൊരു ചിരി മായാതെ കിടപ്പുണ്ടായിരുന്നു. മുറിക്കുള്ളിൽ അപ്പോഴും അവളുടെ സാമീപ്യത്തിന്റെ വല്ലാത്തൊരു സുഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

ഉച്ചമയക്കത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ ഞാൻ കണ്ണുതുറക്കുമ്പോൾ സമയം സന്ധ്യ മയങ്ങാറായിരുന്നു. ഞാൻ വേഗം എഴുന്നേറ്റ് മുഖം കഴുകി ഫ്രഷായി താഴേക്ക് നടന്നു.

താഴെയെത്തിയപ്പോൾ ഉമ്മറത്ത് നിൽക്കുകയാണ് എന്റെ പാർവണ. കുളിച്ച്, ഈറനായ മുടിയൊക്കെ പിന്നിലേക്ക് വകഞ്ഞുമാറ്റി, കസവുകരയുള്ള ഒരു ഇളംമഞ്ഞ ദാവണിയാണ് വേഷം. കയ്യിൽ കത്തിക്കാനുള്ള സന്ധ്യാവിളക്കും എണ്ണയുമുണ്ട്. സർപ്പക്കാവിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ് അവൾ.

​ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.

​"പെണ്ണേ... ഞാനും വരുന്നുണ്ട് നിന്റെ കൂടെ കാവിലേക്ക്."

​എന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞുനോക്കി, ആ മുഖത്തൊരു പുഞ്ചിരി വിടർന്നു.

​"അതിനെന്താ ആദീ... പോരെ "

അവൾ പറഞ്ഞു.എന്നിട്ട് കയ്യിലിരുന്ന ചെറിയ എണ്ണക്കിണ്ണം എന്റെ നേർക്ക് നീട്ടി, അവളുടെ ആ പതിവ് കുറുമ്പോടെ പറഞ്ഞു.

"ദേ... വരുമ്പോ ഈ എണ്ണക്കിണ്ണവും കൂടി എടുത്തോ ട്ടോ..."

​അവളുടെ കയ്യിൽ നിന്നും

💬 Comments

View all comments