0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അതും വാങ്ങി ഞങ്ങൾ ഉമ്മറത്തുകൂടി ഇറങ്ങി. സന്ധ്യയുടെ ആ ഇളംകുളിരിൽ, അവളോട് ചേർന്ന് ഞാൻ ആ സർപ്പക്കാവിലേക്ക് നടന്നു. പടവുകളിറങ്ങി കാവിനുള്ളിലെ ആ ശാന്തതയിലേക്ക് കടക്കുമ്പോൾ എങ്ങും കരിയിലകൾ വീണുകിടപ്പുണ്ടായിരുന്നു. കാറ്റ് വീശുമ്പോൾ മുളങ്കൂട്ടങ്ങൾ ഉരസുന്ന ശബ്ദം മാത്രം അവിടെ കേൾക്കാം.

​കാവിലെ കൽവിളക്കിൽ അവൾ വളരെ ഭക്തിയോടെ തിരിതെളിച്ചു. ആ ദീപപ്രഭയിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

കണ്ണുകളടച്ച്, കൈകൂപ്പി പ്രാർത്ഥിച്ച ശേഷം അവൾ പതിയെ എന്റെ നേർക്ക് തിരിഞ്ഞു. ആ വലിയ നീലക്കണ്ണുകളിൽ പെട്ടെന്ന് വല്ലാത്തൊരു സങ്കടം വന്ന് നിറഞ്ഞതുപോലെ എനിക്ക് തോന്നി. അവളുടെ ആ കുറുമ്പൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരുന്നു.

​"ആദീ..."

വളരെ പതുക്കെ ആ പാലക്കാടൻ ഈണത്തിൽ അവൾ വിളിച്ചു.

"ഇനി വേളി കഴിഞ്ഞിട്ട്... ആദീടെ കൂടെ തിരുവനന്തപുരത്തേക്ക് പോവുമ്പോ... എനിക്ക്

ഈ സർപ്പക്കാവില് വന്ന് സന്ധ്യാവിളക്ക് വെക്കാൻ കഴിയില്ല്യാലോ ആദീ..."

​അവളുടെ ശബ്ദം നേരിയതായി ഇടറുന്നുണ്ടായിരുന്നു. ജനിച്ചുവളർന്ന ആ വലിയ തറവാടും, ദിവസവും തിരിതെളിയിക്കുന്ന ഈ കാവുമൊക്കെ വിട്ടുപോകുന്നതിന്റെ നൊമ്പരം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു. അത് കേട്ടപ്പോൾ എന്റെ ഹൃദയത്തിലൊന്ന് പിടഞ്ഞു.

​ഞാൻ പതുക്കെ അവളുടെ തോളിൽ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു. ആ നെറ്റി എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു. എന്റെ നെഞ്ചിലെ ചൂടിലേക്ക് അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ചാഞ്ഞുനിന്നു. ഈറനണിഞ്ഞ അവളുടെ ആ കാർമുകിൽ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട്, വലിയൊരു വാത്സല്യത്തോടെ ഞാൻ പറഞ്ഞു

​"നമുക്ക് ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരാം പെണ്ണേ... നീയിങ്ങനെ വെറുതെ വിഷമിക്കാതെ. ഇനിയിപ്പോ നിനക്ക് എപ്പോ നിന്റെ ഈ തറവാട്ടിലേക്ക് വരണം എന്ന് തോന്നിയാലും, ഒട്ടും

💬 Comments

View all comments