0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മടിക്കാതെ എന്നോട് പറഞ്ഞാ മതി. അടുത്ത നിമിഷം നമ്മൾ ഇവിടെ എത്തിയിട്ടുണ്ടാവും."

​എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ സങ്കടം അണപൊട്ടി. എന്റെ ഷർട്ടിൽ മുഖമമർത്തി നിൽക്കുമ്പോൾ, അവളുടെ ആ വലിയ കണ്ണുകളിൽ നിന്നും ഇറ്റുവീണ രണ്ടുതുള്ളി കണ്ണുനീർ കാവിലെ ആ ഉണങ്ങിയ കരിയിലകൾക്കിടയിലേക്ക് വീണുടഞ്ഞു. ഇരുൾ വീണുതുടങ്ങിയ ആ കാവിനുള്ളിൽ, പ്രകാശിച്ചുനിൽക്കുന്ന ആ കൽവിളക്കിനെ സാക്ഷിയാക്കി ഞാൻ അവളെ ഒന്നുകൂടി മുറുകെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. എന്ത് സങ്കടം വന്നാലും തണലായി ഞാനുണ്ടെന്ന വലിയൊരു ഉറപ്പ് അപ്പോൾ ആ കാറ്റിലൂടെ അവളിലേക്ക് പകർന്നു നൽകുകയായിരുന്നു ഞാൻ.

കാവിലെ ആ ശാന്തതയിൽ നിന്നും, എന്റെ നെഞ്ചിലെ ചൂടിൽ നിന്നും സങ്കടമെല്ലാം അലിഞ്ഞില്ലാതായപ്പോൾ അവൾ പതുക്കെ മുഖമുയർത്തി. ഈറനണിഞ്ഞ ആ നീലക്കണ്ണുകൾ കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അവളൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് കൽവിളക്കിലെ തിരി ഒന്നുകൂടി നേരെയാക്കി വെച്ച് ഞങ്ങൾ തിരികെ തറവാട്ടിലേക്ക് നടന്നു.

​പടിപ്പുര കടന്ന് മുറ്റത്തെത്തിയപ്പോൾ തന്നെ അകത്തുനിന്നും വലിയൊരു സംസാരവും കൂട്ടച്ചിരിയും കേൾക്കാമായിരുന്നു. ഞങ്ങൾ ഉമ്മറത്തേക്ക് കയറി ഹാളിലേക്ക് ചെന്നപ്പോൾ അവിടെ വലിയൊരു സദസ്സ് തന്നെ നടക്കുകയാണ്.

ഹാളിലെ വലിയ മരക്കട്ടിലിൽ, എന്റെ അമ്മയും, ഭദ്ര ആന്റിയും, സാവിത്രി അമ്മായിയും, രമ അമ്മായിയും, പിന്നെ അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും ഇരിപ്പുണ്ട്. അവരുടെ നടുവിലായി ചുവപ്പും നീലയും നിറത്തിലുള്ള കുറെ വെൽവെറ്റ് പെട്ടികൾ തുറന്നുവെച്ചിരിക്കുന്നു. തറവാട്ടിലെ ആ വലിയ വിളക്കിന്റെ വെളിച്ചത്തിൽ ആ സ്വർണ്ണാഭരണങ്ങളെല്ലാം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. കല്യാണദിവസം എന്റെ പാർവണയ്ക്ക് അണിയാനുള്ള ആഭരണങ്ങൾ ഒരുക്കിവെക്കുന്ന തിരക്കിലാണവർ.

​ഹാളിലേക്ക് കയറിവരുന്ന ഞങ്ങളെ ആദ്യം കണ്ടത്

💬 Comments

View all comments