0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഭദ്ര ആന്റിയാണ്.

​"ആഹ്... ദാ നമ്മ്ടെ വധൂവരന്മാർ വന്നല്ലോ... നീ ഇങ്ങോട്ട് വന്നേ പാർവണേ..."

ഭദ്ര ആന്റി വലിയൊരു സന്തോഷത്തോടെ അവളെ അടുത്തേക്ക് വിളിച്ചു. അവൾ എന്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് പതിയെ അവരുടെ അടുത്തേക്ക് ചെന്നിരുന്നു.

​"നോക്കിക്കേ ഭാമേ... ഈ പാലക്കാമാല ഇവൾക്ക് നല്ല ചേർച്ചയുണ്ടാവും. കഴുത്തിനോട് ചേർന്ന് കിടക്കുന്ന ആദ്യത്തെ മാലയായിട്ട് ഇത് മതി,"

സാവിത്രി അമ്മായി വലിയൊരു പാലക്കാമാലയെടുത്ത് പാർവണയുടെ കഴുത്തിലേക്ക് വെച്ചുനോക്കിക്കൊണ്ട് പറഞ്ഞു.

​"അതെന്നെ സാവിത്രീ... ആ പച്ചക്കല്ല് വെച്ച പാലക്കാമാലയും പിന്നെ ലക്ഷ്മി രൂപമുള്ള ഈ കാശുമാലയും ഒന്നിച്ചാകുമ്പോ നല്ല ഭംഗിയായിരിക്കും. എന്റെ കുട്ടീനെ അന്ന് കാണാൻ നല്ലോരു ഐശ്വര്യം വേണം,"

അമ്മ വലിയൊരു വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

​അമ്മയുടെ ആ സ്നേഹസ്പർശമേറ്റപ്പോൾ പാർവണയുടെ മുഖത്ത് വലിയൊരു സന്തോഷം വിരിഞ്ഞു. അല്പം മുൻപ് സർപ്പക്കാവിൽ വെച്ചുണ്ടായ സങ്കടങ്ങളും തറവാട് വിട്ടുപോകുന്നതിന്റെ നൊമ്പരവുമെല്ലാം എന്റെ അമ്മയുടെ ആ ഒരൊറ്റ തലോടലിൽ ഇല്ലാതാകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

അവൾ നിറഞ്ഞ ചിരിയോടെ അമ്മയെ നോക്കി.

​"പിന്നെ ദാ... ഈ വലിയ മുല്ലമൊട്ടുമാല കൂടി ആകുമ്പോ സംഗതി ഉഷാറായി. തറവാട്ടിലെ പെണ്ണുങ്ങൾ കല്യാണത്തിന് മുല്ലമൊട്ടുമാല ഇട്ട് വരുന്നതാ എനിക്കേറ്റവും ഇഷ്ടം. നല്ല നാടൻ തനിമ തോന്നും,"

രമ അമ്മായി മറ്റൊരു നീണ്ട പെട്ടി തുറന്നുകൊണ്ട് പറഞ്ഞു.

​അതുകേട്ടതും അനഘ ചേച്ചി വേഗം ഇടപെട്ടു.

"അമ്മായിമാരും അമ്മയും കൂടി മാലയുടെ കാര്യം മാത്രം നോക്കിയാ മതിയോ? ദാ ഈ വലിയ ജിമിക്കിയും, പിന്നെ ഈ നെറ്റിചുട്ടിയും വങ്കിയിലുമൊക്കെ ഞങ്ങളാ സെലക്ട് ചെയ്തത്. ഇതൊക്കെ കൂടി ഇടുമ്പോഴുള്ള

💬 Comments

View all comments