0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പറഞ്ഞിട്ട് ഇടയ്ക്ക് വിളിച്ചിരുന്നല്ലോ."

​"സച്ചുച്ചേട്ടൻ ഇപ്പൊ ദാ ടൗൺ വരെ ഒന്ന് പോയതേയുള്ളൂ ആന്റീ... കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ടായിരുന്നു. എന്തായാലും നിങ്ങൾ വരാൻ ഇത്ര വൈകിയത് എന്താ? ഉച്ചയ്ക്ക് തന്നെ എത്തുമെന്നല്ലേ പറഞ്ഞിരുന്നത്?"

ഞാൻ അവരുടെ കയ്യിലുണ്ടായിരുന്ന ചെറിയ ബാഗുകൾ വാങ്ങിക്കൊണ്ട് ചോദിച്ചു.

​"അത് പറയണ്ട ആദീ... തിരുവനന്തപുരത്ത് നിന്ന് ഇറങ്ങിയപ്പോൾ തന്നെ ലേറ്റായി. പിന്നെ വരുന്ന വഴിക്ക് ചെറിയൊരു ട്രാഫിക്കും. എന്തായാലും നമ്മൾ കൃത്യസമയത്ത് തന്നെ എത്തിയില്ലേ. പിന്നെ നമ്മുടെ ചെക്കന്റെ കല്യാണമല്ലേ, അത്യാവശ്യം ഒരുക്കങ്ങളൊക്കെ ഞങ്ങൾക്കും വേണ്ടേ?"

ദിനേശൻ മാമൻ വീണ്ടും കുസൃതിയോടെ ചിരിച്ചു.

​എന്നിട്ട് പന്തലിലേക്കും ഉമ്മറത്തെ തിരക്കുകളിലേക്കും ഒന്ന് കണ്ണോടിച്ചിട്ട് മാമൻ വളരെ ഗൗരവത്തിൽ പറഞ്ഞു.

​"എന്തായാലും കാര്യങ്ങളൊക്കെ വളരെ ഗംഭീരമായിട്ട് തന്നെ നടക്കുന്നുണ്ടല്ലോ ആദീ. നിന്റെ കല്യാണം നമ്മൾ വിചാരിച്ചതിലും വലിയൊരു സംഭവമാകും. സച്ചുവും പിള്ളേരും ബാക്കി കാര്യങ്ങളൊക്കെ കൃത്യമായിട്ട് നോക്കുന്നുണ്ടല്ലോ അല്ലേ?"

​"അതൊക്കെ സച്ചുച്ചേട്ടന്റെ കൺട്രോളിൽ തന്നെയാ മാമാ. ചേട്ടനുള്ളതുകൊണ്ട് എനിക്കിപ്പോ വേറെ ഒരു ടെൻഷനുമില്ല. നിങ്ങൾ എന്തായാലും വേഗം അകത്തേക്ക് നടക്ക്. അമ്മയും അമ്മായിമാരും എല്ലാവരും ഉമ്മറത്ത് തന്നെയുണ്ട്,"

ഞാൻ അവരെയും കൂട്ടി ഉമ്മറത്തേക്ക് നടന്നു.

​ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ ബന്ധുക്കൾക്കൊപ്പം ചിരിച്ചുസംസാരിച്ചിരിക്കുന്ന പാർവണയെ അവർ കണ്ടു.

മൈലാഞ്ചിയിട്ട കൈകൾ കൊണ്ട് ദാവണിത്തുമ്പ് പിടിച്ച്, ആ വലിയ കൂട്ടച്ചിരികൾക്കിടയിൽ നാണത്തോടെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ രേവതി ആന്റിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

​"നോക്കിക്കേ ദിനേശേട്ടാ... നമ്മുടെ ആദിയുടെ പെണ്ണിനെ കാണാൻ എന്തൊരു ഐശ്വര്യമാ,"

ആന്റി മാമനോട് പതുക്കെ പറയുന്നത് ഞാൻ കേട്ടു.

​ആ

💬 Comments

View all comments