0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഓരോന്നായി ചെയ്തുതീർത്തു. ഒടുവിൽ, മന്ത്രോച്ചാരണങ്ങൾ നിർത്തി പൂജാരി എന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

​"നല്ല മുഹൂർത്തമായി... ഇനി ഈ താലിയെടുത്ത് വധുവിന്റെ കഴുത്തിൽ അണിയിച്ചോളൂ..."

​അത്രയും പറഞ്ഞ്, വെറ്റിലപ്പാക്കുകൾക്കും പൂക്കൾക്കും നടുവിലായി വെച്ച, മഞ്ഞച്ചരടിൽ കോർത്ത ആ താലിമാല തിരുമേനി വലിയൊരു അനുഗ്രഹത്തോടെ എന്റെ കയ്യിലേക്ക് വെച്ചുതന്നു.

​പന്തലിലെ നാദസ്വരം പെട്ടെന്ന് കെട്ടിമേളത്തിലേക്ക് മാറി. നാലുപാടുനിന്നും കുരവകളും വായ്ക്കുരവകളും മുഴങ്ങി. ഞാൻ ആ താലിയുമായി ഇരിപ്പിടത്തിൽ നിന്നും പതുക്കെ എഴുന്നേറ്റ് അവളുടെ നേർക്ക് തിരിഞ്ഞുനിന്നു. വരാനിരിക്കുന്ന ആ വലിയ നിമിഷത്തിന്റെ പൂർണ്ണതയിൽ അവൾ ഇരുകൈകളും നെഞ്ചോട് ചേർത്ത് കൂപ്പി, കണ്ണുകളടച്ച് വലിയൊരു പ്രാർത്ഥനയോടെ എന്റെ മുന്നിൽ ഇരുന്നു. ആ നീലക്കണ്ണുകളുടെ കോണിൽ ഒരു തുള്ളി കണ്ണുനീർ വന്ന് തിളങ്ങുന്നുണ്ടായിരുന്നു; ജനിച്ചുവളർന്ന വീടുവിട്ട് എന്റെ ലോകത്തേക്ക് വരാൻ പോകുന്ന ഒരു പെൺകുട്ടിയുടെ സന്തോഷവും സങ്കടവും കലർന്ന കണ്ണുനീർ.

​അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും ഭദ്ര ആന്റിയും പതുക്കെ അവളുടെ പിന്നിലായി വന്ന് നിന്നു. അനഘ ചേച്ചി വളരെ സ്നേഹത്തോടെ, മുല്ലപ്പൂക്കൾ ചൂടിയ അവളുടെ ആ നീണ്ട കാർമുകിൽ മുടിയിഴകൾ പതുക്കെ രണ്ടുകൈകൾ കൊണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു തന്നു. അവളുടെ ആ വെളുത്ത കഴുത്ത് എന്റെ മുന്നിൽ തെളിഞ്ഞുവന്നു.

​വിറയ്ക്കുന്ന കൈകളോടെ, പ്രാർത്ഥനയോടെ കൂപ്പുകൈകളുമായി ഇരിക്കുന്ന എന്റെ പ്രാണന്റെ കഴുത്തിലേക്ക് ആ മഞ്ഞച്ചരടിൽ കോർത്ത താലി ഞാൻ അണിയിച്ചു. താലിച്ചരട് പിടിച്ച എന്റെ വിരലുകൾ അവളുടെ കഴുത്തിൽ പതുക്കെ സ്പർശിച്ചപ്പോൾ, വല്ലാത്തൊരു കുളിരോടെ ആ ദേഹമൊന്ന് പൂത്തുലയുന്നത് ഞാൻ അറിഞ്ഞു. ആദ്യത്തെ കെട്ട് ഞാൻ പൂർത്തിയാക്കിയതും, പിന്നിൽ നിന്ന

💬 Comments

View all comments