Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. അകത്തെ മുറിയിൽ, സർവ്വാഭരണവിഭൂഷിതയായി, നാണവും നെഞ്ചിടിപ്പുമായി എന്റെ വധു ആ വലിയ നിമിഷത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളുടെ സ്നേഹവുമെല്ലാം വല്ലാതെ പൂത്തുനിൽക്കുന്ന ആ മംഗളമുഹൂർത്തത്തിലേക്ക് ഇന്ദ്രനീലം തറവാട് അതിന്റെ പൂർണ്ണതയോടെ നടന്നടുക്കുകയായിരുന്നു….
മുറ്റത്തെ പന്തലിലേക്ക് ഞാൻ നടക്കുമ്പോൾ നാദസ്വരവും തകിലും അതിന്റെ ഏറ്റവും ഉയർന്ന ശ്രുതിയിലായിരുന്നു. സ്വർണ്ണവർണ്ണമുള്ള തോരണങ്ങളും, സുഗന്ധം പരത്തുന്ന ആയിരക്കണക്കിന് മുല്ലപ്പൂക്കളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച വലിയൊരു മണ്ഡപം. നടുവിലായി എരിയുന്ന നിലവിളക്കും, അരികിലായി പൂജാദ്രവ്യങ്ങളും വെച്ചിട്ടുണ്ട്. മണ്ഡപത്തിലേക്ക് കയറി ഞാൻ ആ വലിയ പീഠത്തിൽ വന്നിരുന്നു.
എതിർവശത്തായി തിരുമേനി ഇരിപ്പുണ്ട്. എനിക്ക് ചുറ്റുമായി സച്ചുച്ചേട്ടനും, വിഷ്ണുവും കൂട്ടുകാരും, അമ്മാവന്മാരുമെല്ലാം വലിയൊരു കോട്ടപോലെ നിൽപ്പുണ്ട്. പൂജാരിയുടെ മന്ത്രോച്ചാരണങ്ങൾ ആ പന്തലാകെ മുഴങ്ങി കേൾക്കാം.
അല്പനേരത്തിനകം തറവാട്ടിന്റെ ഉമ്മറത്തുനിന്നും ആളുകൾ രണ്ടുവശത്തേക്കും മാറിവഴിമാറുന്നത് ഞാൻ കണ്ടു. എന്റെ ശ്വാസമൊന്ന് നിന്നു. തോഴിമാരുടെയും, അനഘ ചേച്ചിയുടെയും അഞ്ജലി ചേച്ചിയുടെയും നടുവിൽ, സാക്ഷാൽ ലക്ഷ്മിദേവിയെപ്പോലെ അവൾ നടന്നുവരികയാണ്. കടും കുങ്കുമ നിറമുള്ള ആ കാഞ്ചീപുരം പട്ടുസാരിയിൽ, കഴുത്തിൽ നിറയെ സ്വർണ്ണാഭരണങ്ങളണിഞ്ഞ്, തലകുനിച്ച് വല്ലാത്തൊരു നാണത്തോടെ അവൾ നടന്നടുക്കുമ്പോൾ, ചിലമ്പുന്ന ആ പാദസരങ്ങളുടെ നാദം എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു.
മണ്ഡപത്തിലേക്ക് കയറി അവൾ എന്റെ വലതുവശത്തായി വന്നിരുന്നു. നാണത്താൽ ചുവന്ന ആ മുഖത്ത് നിന്നും ഒരുനിമിഷം പോലും കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ സാമീപ്യം അറിഞ്ഞതുകൊണ്ടാകാം, അവളുടെ ശ്വാസത്തിന്റെ വേഗത കൂടിയിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
തിരുമേനിയുടെ മന്ത്രോച്ചാരണങ്ങൾക്കും പന്തലിലെ ബഹളങ്ങൾക്കുമിടയിൽ ഇന്ദ്രനീലം തറവാട് ആ വലിയ മുഹൂർത്തത്തിനായി കാത്തുനിന്നു.
നിലവിളക്കിലെ അഗ്നി സാക്ഷിയായി അദ്ദേഹം പൂജകൾ
💬 Comments
View all comments