Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വെച്ചുകൊടുക്ക് അനഘേ..."
അനഘ ചേച്ചി വേഗം ഒരു ചെറിയ കറുത്ത പൊട്ട് അവളുടെ ചെവിയുടെ പിന്നിലായി തൊട്ടുകൊടുത്തു.
ഇതെല്ലാം കണ്ടുകൊണ്ട് മുറിയുടെ വാതിൽക്കൽ നിറകണ്ണുകളോടെ നിൽക്കുകയായിരുന്നു ഭദ്ര ആന്റി. സ്വന്തം മകൾ സർവ്വാഭരണവിഭൂഷിതയായി മറ്റൊരു വീട്ടിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന ആ വലിയ നിമിഷം ആ അമ്മയുടെ നെഞ്ചിൽ വല്ലാത്തൊരു സങ്കടവും അതിലേറെ സന്തോഷവും നിറച്ചിരുന്നു. ഭദ്ര ആന്റിയുടെ കണ്ണുകൾ നിറഞ്ഞത് കണ്ട്, എന്റെ അമ്മ
ഓടിച്ചെന്ന് ആന്റിയുടെ തോളിലൂടെ കയ്യിട്ടു.
"കരയാതെ ഭദ്രേ... ഇന്ന് നമ്മുടെ കുട്ടിക്ക് ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാ. നീയിങ്ങനെ കണ്ണുനിറഞ്ഞാൽ അവൾക്കും സങ്കടമാകും. നോക്കിക്കേ അവളെ... എത്ര സുന്ദരിയായിട്ടാ നിൽക്കുന്നതെന്ന്,"
അമ്മ വലിയൊരു വാത്സല്യത്തോടെ ഭദ്ര ആന്റിയെ ആശ്വസിപ്പിച്ചു. എന്നിട്ട് പാർവണയുടെ അടുത്തേക്ക് ചെന്ന് അവളുടെ നെറുകയിൽ പതുക്കെ ചുംബിച്ചു. തനിക്ക് കിട്ടാൻ പോകുന്ന പുതിയ അമ്മയുടെ ആ സ്നേഹചുംബനത്തിൽ അവൾ അമ്മയെ ചേർത്തുപിടിച്ചു.
ഇതിനിടയിൽ പൂമുഖത്തെ വലിയ ചാരുകസേരകളിൽ ഇരിക്കുകയായിരുന്ന മുത്തശ്ശനും മുത്തശ്ശിയും ഈ ബഹളങ്ങളെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നു. പട്ടുസാരിയും കസവുമുണ്ടും ഉടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ബന്ധുക്കളെ നോക്കി മുത്തശ്ശി ചോദിച്ചു.
"നമ്മുടെ കുട്ടികളുടെ ഒരുക്കങ്ങൾ ഒക്കെ എന്തായി? മുഹൂർത്തത്തിന് സമയമാകുന്നു..."
"രണ്ടാളും റെഡിയായി മുത്തശ്ശീ... ദേ ഞങ്ങളുടെ കല്യാണച്ചെക്കൻ അങ്ങ് ഉഷാറായിട്ട് വരുന്നുണ്ട്,"
സച്ചുച്ചേട്ടനും കൂട്ടുകാരും മാമന്മാരും ചേർന്ന് എന്നെ പൂമുഖത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.
കസവണിഞ്ഞ്, കഴുത്തിൽ വലിയൊരു തുളസിമാലയുമിട്ട് പൂമുഖത്തേക്ക് വന്ന ഞാൻ നേരെ പോയി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാൽക്കൽ വീണ് നമസ്കരിച്ചു.
"ദീർഘായുസ്സായിരിക്കട്ടെ “
എന്ന് പറഞ്ഞ് മുത്തശ്ശി എന്നെ അനുഗ്രഹിച്ചു.
നാദസ്വരത്തിന്റെ ശബ്ദം അപ്പോൾ പന്തലിൽ
💬 Comments
View all comments