0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വലിയൊരു നിലക്കണ്ണാടിക്ക് മുന്നിൽ ഇരിക്കുകയാണ് എന്റെ പാർവണ. അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും കൂടിയാണ് അവളുടെ മുടിയും മേക്കപ്പും ചെയ്യുന്നത്. ആ വലിയ കാർമുകിൽ മുടി പിന്നിക്കെട്ടി അതിൽ നിറയെ മുല്ലപ്പൂക്കൾ വെച്ചുകൊടുക്കുന്നതിനിടയിലാണ് മാളവികയും ദേവികയും കാവ്യയും അങ്ങോട്ടേക്ക് വന്നത്.

​"ഹൊ! ഞങ്ങടെ കൂട്ടുകാരന്റെ പെണ്ണിനെ കാണാൻ എന്തൊരു ഭംഗിയാ..." കാവ്യ ഓടിച്ചെന്ന് പാർവണയുടെ കവിളിൽ പതുക്കെ തലോടി. മാളവികയും ദേവികയും അവളുടെ ചുറ്റും കൂടി.

​"സത്യം പറയാലോ പാർവണേ... ഈ കുങ്കുമ നിറമുള്ള കാഞ്ചീപുരം പട്ടുസാരിയും ഉടുത്ത് നീ മണ്ഡപത്തിലേക്ക് വരുമ്പോഴേക്കും, അപ്പുറത്ത് നിൽക്കുന്ന നമ്മ്ടെ ആദിയുടെ ബോധം പോകും, നോക്കിക്കോ!"

ദേവിക അത് പറഞ്ഞതും, കണ്ണാടിയിലൂടെ അവരെ നോക്കി നാണത്തോടെ പാർവണ ഒന്നു ചിരിച്ചു.

​അപ്പോഴേക്കും ആഭരണപ്പെട്ടികളുമായി സാവിത്രി അമ്മായിയും രമ അമ്മായിയും അങ്ങോട്ടേക്ക് വന്നു.

​"ദേ... പെൺപിള്ളേരെ, അവൾക്കിനി സ്വർണ്ണമൊക്കെ ഇട്ടുകൊടുക്കട്ടെ. മുഹൂർത്തത്തിന് സമയമാകുന്നു,"

എന്ന് പറഞ്ഞുകൊണ്ട് സാവിത്രി അമ്മായി ആ വലിയ പാലക്കാമാല അവളുടെ കഴുത്തിലേക്ക് അണിയിച്ചു.

​പിന്നാലെ രമ അമ്മായി ലക്ഷ്മിരൂപം പതിപ്പിച്ച കാശുമാലയും, നീളമുള്ള മുല്ലമൊട്ടുമാലയും ഇട്ടുകൊടുത്തു.

"ഈ നെറ്റിചുട്ടിയും ജിമിക്കിയും കൂടി വെക്കുമ്പോഴാ നമ്മ്ടെ കുട്ടിയുടെ മുഖത്തിന് ഒരു ഐശ്വര്യം വരുന്നത്,"

രമ അമ്മായി അവളുടെ കവിളിൽ പതുക്കെ തൊട്ടു.

​മുത്തശ്ശി കൊടുത്ത ആ പഴയ കാപ്പുവള അവളുടെ വലതുകയ്യിൽ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വങ്കിയിലകളും, പാദസരങ്ങളുമെല്ലാം അണിഞ്ഞ്, കുങ്കുമപ്പട്ടുടുത്ത് നിൽക്കുന്ന അവളെ കണ്ടപ്പോൾ രേവതി ആന്റി അത്ഭുതത്തോടെ പറഞ്ഞു.

​"സാക്ഷാൽ ലക്ഷ്മിദേവി ഇന്ദ്രനീലം തറവാട്ടിലേക്ക് ഇറങ്ങിവന്നതുപോലെയുണ്ട് നമ്മുടെ കുട്ടിയെ കാണാൻ. കണ്ണുകിട്ടാതിരിക്കാൻ വേഗം ഒരു കറുത്ത പൊട്ട്

💬 Comments

View all comments