0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മാളവികയും ദേവികയും കാവ്യയും. കല്യാണവീടിന്റെ എല്ലാ ആലസ്യവും മാറ്റി വലിയൊരു ആവേശത്തോടെയാണ് അവർ വന്നിറങ്ങിയത്. ആൺപിള്ളേർ നേരെ എന്റെ തെക്കിനി മുറിയിലേക്കും, പെൺകുട്ടികൾ പാർവണ ഒരുങ്ങുന്ന വലിയ മുറിയിലേക്കും ഓടി.

​എന്റെ തെക്കിനി മുറിയിൽ എന്നെ കല്യാണച്ചെക്കനായി അണിയിച്ചൊരുക്കാനുള്ള ചുമതല സച്ചുച്ചേട്ടനും അമ്മാവന്മാർക്കുമായിരുന്നു. കുളിച്ചുവന്ന എന്റെ കയ്യിലേക്ക് ഇളം കസവുള്ള മുണ്ടും പട്ടുഷർട്ടും വെച്ചുതന്നുകൊണ്ട് ദിനേശൻ മാമൻ പറഞ്ഞു.

​"വേഗം ഉടുക്കാൻ നോക്ക് ചെറുക്കാ... അവിടെ മുഹൂർത്തത്തിന് സമയമാകാറായി. പെണ്ണുങ്ങളുടെ ഒരുക്കമൊക്കെ ഏതാണ്ട് കഴിയാറായിട്ടുണ്ടാവും."

സച്ചുച്ചേട്ടൻ എന്റെ മുടി ചീകിയൊതുക്കി, കയ്യിൽ വാച്ചും കെട്ടിത്തന്ന് പെർഫ്യൂം അടിക്കുന്നതിനിടയിലാണ് വലിയൊരു ബഹളത്തോടെ വിഷ്ണുവും കൂട്ടരും അങ്ങോട്ടേക്ക് കയറിവന്നത്.

​"ഡാ അളിയാ...! എന്താ ഗ്ലാമർ! ഈ കസവുമുണ്ടും പട്ടുഷർട്ടും ഒക്കെ ഇട്ടപ്പോ നമ്മ്ടെ ആദി ശരിക്കുമൊരു തറവാട്ടു കാരണവരെപ്പോലെ ഉണ്ടല്ലോ!"

വിഷ്ണു വലിയൊരു പൊട്ടിച്ചിരിയോടെ എന്റെ തോളിൽ അടിച്ചു.

​"പിന്നില്ലാതെ... ഇവനിപ്പോ വെറും ആദിയല്ല, ഇന്ദ്രനീലം തറവാട്ടിലെ മരുമകനാ... അപ്പൊ ആ ഒരു ഗമയൊക്കെ മുഖത്ത് കാണണം,"

അശ്വിൻ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു. രോഹിത്തും വിശാഖും അത് ശരിവെച്ചു.

​അവരുടെ ആ ബഹളം കേട്ട് ശ്രീനാരായണൻ അമ്മാവനും ഹരിനാരായാനാൻ അമ്മാവനും ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെന്തായാലും അശ്വിൻ പറഞ്ഞത് ശരിയാ. ഈ വേഷത്തിൽ ഇവനെ കാണാൻ നമ്മ്ടെ പഴയ കാരണവന്മാരുടെ ഒരു ഗാംഭീര്യം തന്നെയുണ്ട്. എന്തായാലും പാർവണക്കുട്ടി ഭാഗ്യം ചെയ്തവളാ..."

ചങ്ങാതിമാരുടെ ആ സ്നേഹവും തമാശകളും കേട്ട് എന്റെയുള്ളിലെ ടെൻഷൻ പതുക്കെ മാറുന്നുണ്ടായിരുന്നു.

​അതേസമയം, അകത്തെ നടുമുറ്റത്തിന് അടുത്തുള്ള ആ വലിയ ഹാളിൽ പെണ്ണുങ്ങളുടെ വലിയൊരു ലോകം തന്നെയായിരുന്നു. അവിടെ

💬 Comments

View all comments