Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അല്ലെങ്കിലും ഇവന്റെ കല്യാണം ഉറപ്പിച്ച അന്ന് തൊട്ട്, ചടങ്ങുകൾ എങ്ങനെയൊക്കെ ഗംഭീരമാക്കണം എന്ന് പ്ലാൻ ചെയ്ത് വല്ലാത്തൊരു ഓട്ടത്തിലായിരുന്നല്ലോ നീ. ആ ആവേശമൊക്കെ അവസാനത്തെ ഈ നിമിഷങ്ങളിൽ എങ്ങനെയുണ്ടെന്ന് ഒന്ന് നേരിട്ട് കാണണമല്ലോ. പിന്നെ അനഘക്കുട്ടി പറഞ്ഞ ആ പിഴ ഞാൻ അങ്ങോട്ട് സന്തോഷത്തോടെ ഏറ്റു. നാളത്തെ കാര്യങ്ങളൊക്കെ ഈ ദിനേശൻ നോക്കിക്കോളാം... പോരേ?"
രേവതി ആന്റി നിറഞ്ഞ ചിരിയോടെ അമ്മയെ കെട്ടിപ്പിടിച്ചു.
"വരുന്ന വഴിക്ക് വല്ലാത്ത ട്രാഫിക് ആയിരുന്നു ഭാമേ, അതാ ഇത്രയും വൈകിയത്. എന്തായാലും ഇന്ദ്രനീലം തറവാട്ടിലെ കാര്യങ്ങളൊക്കെ ഗംഭീരമായിട്ട് തന്നെ നടക്കുന്നുണ്ടല്ലോ."
"എല്ലാം ഒരുവിധം ഒതുങ്ങി രേവതീ... നിങ്ങളിങ്ങനെ നിൽക്കാതെ അകത്തേക്ക് വാ,"
അമ്മ അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു.അമ്മായിമാരും ഭദ്ര ആന്റിയുമൊക്കെ ബന്ധുക്കളോട് കുശലംപറഞ്ഞു ചിക്കുകയാണ്.
ആ വലിയ തറവാട്ടിലെ നിലവിളക്കിന്റെ വെളിച്ചത്തേക്കാൾ വലിയൊരു പ്രകാശം എന്റെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന ആ മനോഹരമായ ജീവിതത്തിലേക്കുള്ള വലിയൊരു അനുഗ്രഹമായാണ് ആ കൂട്ടിച്ചിരികളെ ഞാൻ അപ്പോൾ നോക്കിക്കണ്ടത്.
കിഴക്ക് വെള്ളകീറും മുൻപേ ഇന്ദ്രനീലം തറവാട് ഉണർന്നിരുന്നു. പന്തലിൽ നിന്നും ഉയർന്നുകേൾക്കുന്ന നാദസ്വരത്തിന്റെ മംഗളനാദവും, ഇടതടവില്ലാതെ വരുന്ന ബന്ധുക്കളുടെ സംസാരവും ആ വലിയ ദിവസത്തിന്റെ വരവറിയിച്ചു. മുറ്റത്ത് വാഴപ്പിണ്ടിയും കുരുത്തോലയും കൊണ്ട് അലങ്കരിച്ച പന്തലിൽ വർണ്ണവിളക്കുകൾ പ്രകാശിച്ചുനിൽപ്പുണ്ട്. എല്ലാവർക്കും ഒരേയൊരു ചിന്ത മാത്രം—ഇന്ദ്രനീലത്തിലെ കുട്ടികളുടെ കല്യാണമാണ്, ഒരുക്കങ്ങളിൽ ഒട്ടും കുറവ് വരാൻ പാടില്ല.
രാവിലെ തന്നെ പടിപ്പുര കടന്ന് രണ്ട് കാറുകൾ മുറ്റത്തേക്ക് വന്നുനിന്നു. അതിരാവിലെ തന്നെ എത്തുമെന്ന് പറഞ്ഞ വാക്ക് തെറ്റിക്കാതെ എന്റെ ചങ്ങാതിമാർ എത്തിക്കഴിഞ്ഞിരുന്നു! വിഷ്ണു, വിശാഖ്, അശ്വിൻ, രോഹിത്... ഒപ്പം
💬 Comments
View all comments