Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
*********
താലികെട്ടിന്റെ ആ വലിയ മുഹൂർത്തത്തിന് ശേഷം മണ്ഡപത്തിലെ പൂക്കളുടെയും ചന്ദനത്തിന്റെയും സുഗന്ധത്തിനിടയിൽ നിൽക്കുമ്പോൾ, എന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞുനിന്നു. സിന്ദൂരം ചാർത്തിയ ആ സീമന്തരേഖയും, കഴുത്തിൽ കിടക്കുന്ന താലിച്ചരടും... ഒരു നിമിഷം എന്റെ ഓർമ്മകൾ ആ പഴയ സ്വപ്നത്തിലേക്ക് പാറിപ്പോയി. ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞ ആ വഴിത്താരയിൽ, ഇളം നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവുമായി ഓടിവന്ന ആ സുന്ദരിക്കുട്ടി! അന്ന് എന്റെ മുഖത്തേക്ക് നോക്കി ആ ഇളം നീലക്കണ്ണുകളോടെ അവൾ പറഞ്ഞ വാക്കുകൾ എൻ്റെ കാതുകളിൽ വീണ്ടും മുഴങ്ങി
"എപ്പോഴോ എന്നെ കാണാൻ വരുന്നേ... ഞാൻ കാത്തിരിക്കും ട്ടോ...".
ആ സ്വപ്നത്തിൽ കണ്ട അതേ മുഖം, കാതുകളിൽ അന്ന് കണ്ട അതേ ചെറിയ ജിമിക്കി കമ്മലുകൾ... ഇന്നവൾ എൻ്റെ മാത്രം പാതിയായി, എന്റെ ഭാര്യയായി ഇതാ തൊട്ടുമുന്നിൽ നിൽക്കുന്നു. കാലം എനിക്കായി കാത്തുവെച്ച ആ വലിയ അത്ഭുതം ഓർത്ത് എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.
"എന്താ ആദീ... എന്താ ഇങ്ങനെ നോക്കണേ? കണ്ണെന്താ നിറഞ്ഞത്?"
മണ്ഡപത്തിലെ ബഹളങ്ങൾക്കിടയിലും എന്റെ മാറ്റം ശ്രദ്ധിച്ച അവൾ പതുക്കെ എൻ്റെ കൈത്തണ്ടയിൽ തൊട്ടുകൊണ്ട് ചോദിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
"ഒന്നുമില്ല പെണ്ണേ... എന്റെ സ്വപ്നത്തിൽ വന്ന ആ കാട്ടുദേവതയെ എനിക്ക് സ്വന്തമായി കിട്ടിയല്ലോ എന്ന് ഓർത്തപ്പോൾ വെറുതെ..."
അതുകേട്ട് വല്ലാത്തൊരു നാണത്തോടെ അവൾ മുഖം താഴ്ത്തി. ആ വലിയ നീലക്കണ്ണുകളിൽ സന്തോഷം കൊണ്ട് ചെറിയൊരു നനവ് പടർന്നിട്ടുണ്ടായിരുന്നു.
"അല്ല... മണ്ഡപത്തിലുള്ളോരുടെ റൊമാൻസ് കഴിഞ്ഞെങ്കിൽ താഴേക്ക് ഇറങ്ങി വാ... കാരണവന്മാരുടെ അനുഗ്രഹം വാങ്ങണ്ടേ,"
സച്ചുച്ചേട്ടൻ താഴെ
💬 Comments
View all comments