Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ നിനക്ക്?"
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ, പാർവണ വേഗം ചേച്ചിയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് ആ കയ്യിൽ മുറുകെ പിടിച്ചു.
അവളുടെ മുഖത്ത് വല്ലാത്തൊരു സങ്കടം വന്നിട്ടുണ്ടായിരുന്നു.
"അതെ ചേച്ചീ... കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാൽ മതീലോ... ചേച്ചി ഇപ്പഴേ പോവാന്ന് വെച്ചാ എങ്ങന്യാ... ചേച്ചി പോയാൽ ഞാൻ ഇവിടെ ബോറടിച്ച് ചാവും ട്ടോ..."
അവൾ ആ തനി പാലക്കാടൻ ശൈലിയിൽ, സ്വന്തം കൂടപ്പിറപ്പിനോട് പറയുന്ന അതേ സ്വാതന്ത്ര്യത്തോടെ ചേച്ചിയോട് പറഞ്ഞു.
"എനിക്ക് വല്ലാണ്ട് ഒറ്റപ്പെടണ പോലെ തോന്നും ചേച്ചീ... പോവല്ലേ..."
അവളുടെ ആ വാക്കുകളിലെ നിഷ്കളങ്കത കേട്ടപ്പോൾ അമ്മയുടെ മുഖത്ത് വലിയൊരു വാത്സല്യം വിടർന്നു. ഈ വീട്ടിലേക്ക് വന്നിട്ട് മണിക്കൂറുകൾ മാത്രമേ ആയുള്ളൂ എങ്കിലും, അവൾ എന്റെ അമ്മയെയും ചേച്ചിയെയും സ്വന്തം കുടുംബമായി നെഞ്ചിലേറ്റിക്കഴിഞ്ഞു എന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നു.
ചേച്ചി ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് സ്നേഹത്തോടെ ഒന്നമർത്തിപ്പിടിച്ചു.
"എന്റെ മോളെ, എനിക്ക് പോകാതിരിക്കാൻ പറ്റുമോ? ഓഫീസിൽ ഭയങ്കര വർക്ക് പ്രഷർ ആടീ. കുറെ ദിവസമായില്ലേ ഞാൻ ലീവ് എടുത്തിട്ട്. മാനേജർ ഇന്നലെയും വിളിച്ചിരുന്നു. എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടാണോ നിങ്ങളെ ഒക്കെ വിട്ട് പോകാൻ..."
എന്നിട്ട് ചേച്ചി വലിയൊരു കുസൃതിയോടെ എന്നെ നോക്കിക്കൊണ്ട് പാർവണയോട് പറഞ്ഞു.
"പിന്നെ... നിനക്കിവിടെ ഒറ്റപ്പെടും, ബോറടിക്കും എന്നൊക്കെ ഈ ചേച്ചിയോട് മാത്രമേ പറയാവൂ ട്ടോ. ഇവനുള്ളപ്പോൾ നിനക്കിവിടെ സമയം പോകുന്നതേ അറിയില്ല. നിന്നെ ബോറടിപ്പിക്കാൻ ഇവൻ സമ്മതിക്കില്ലല്ലോ!"
ചേച്ചിയുടെ ആ ഡയലോഗ് കേട്ടതും പാർവണയുടെ മുഖത്തെ സങ്കടമൊക്കെ മാറി അവിടെ വല്ലാത്തൊരു നാണം
💬 Comments
View all comments