0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പൂവും ചേച്ചിയുടെ നേരെ നീട്ടി.

​ചേച്ചി അത് വാങ്ങി നെറ്റിയിൽ തൊട്ടു. അപ്പോഴേക്കും അമ്മയും അടുക്കളയിൽ നിന്നും കൈ തുടച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.

​"അമ്മേ... ഇതാ,"

അവൾ അമ്മയ്ക്കും പ്രസാദം കൊടുത്തു.

​"എന്റെ കുട്ടി പോയി വേഷം മാറി വാ, നമുക്ക് എല്ലാവർക്കും കൂടി ഇരുന്ന് കാപ്പി കുടിക്കാം,"

അമ്മ വാത്സല്യത്തോടെ അവളുടെ കവിളിൽ തൊട്ടുകൊണ്ട് പറഞ്ഞു.

​അവൾ വേഗം മുറിയിലേക്ക് പോയി സാരി മാറ്റി ഒരു ചുരിദാറിട്ട് തിരികെ വന്നു. ഞങ്ങൾ നാലുപേരും ആ വലിയ ഹാളിലെ സോഫയിൽ വട്ടത്തിലിരുന്ന് കാപ്പി കുടിക്കാൻ തുടങ്ങി. ഇന്ദ്രനീലം തറവാട്ടിലെ വിശേഷങ്ങളും, യാത്രക്കിടയിലെ തമാശകളുമൊക്കെ പറഞ്ഞ് ആ ഹാൾ മുഴുവൻ വലിയൊരു ചിരിയിലായിരുന്നു. ചേച്ചിയും അവളും കൂടി നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു. എന്നെ കളിയാക്കാൻ അവർ രണ്ടുപേരും വലിയ മത്സരമായിരുന്നു. ഒരുപാട് കാലത്തിന് ശേഷം ആ വീടിന്റെ ചുമരുകൾക്കുള്ളിൽ ഇത്രയും വലിയൊരു സന്തോഷം നിറഞ്ഞുനിൽക്കുന്നത് കണ്ട് അമ്മയുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

​പെട്ടെന്നാണ് ചിരിയും തമാശയും ഒക്കെ നിർത്തി, ചേച്ചി കുറച്ചൊരു ഗൗരവത്തിൽ എന്നെ നോക്കിയത്.

​"എടാ ആദീ... ഞാനൊരു കാര്യം പറയാൻ ഇരിക്കുവായിരുന്നു."

​"എന്താ ചേച്ചീ?"

ഞാൻ കാപ്പിക്കപ്പ് ടീപ്പോയിയിൽ വെച്ചുകൊണ്ട് ചോദിച്ചു.

​"എനിക്ക് മറ്റന്നാൾ ബാംഗ്ലൂരിലേക്ക് മടങ്ങണം. ലീവ് തീരാറായി,"

ചേച്ചി വല്ലാത്തൊരു സങ്കടത്തോടെ പറഞ്ഞു.

​അതുകേട്ടതും അവിടെയുണ്ടായിരുന്ന ചിരിയൊക്കെ പെട്ടെന്ന് മാഞ്ഞു.

എല്ലാവരുടെയും മുഖത്ത് ചെറിയൊരു നിരാശ പടർന്നു.

​"അതെന്താ അനഘേ പെട്ടെന്ന്? കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു ദിവസമല്ലേ ആയുള്ളൂ... എല്ലാവരും കൂടി ഒന്ന് സന്തോഷമായിട്ട് ഇരുന്നുവരുമ്പോഴേക്കും..."

അമ്മയുടെ സ്വരത്തിൽ വലിയൊരു പരിഭവമുണ്ടായിരുന്നു.

"കുറച്ചു

💬 Comments

View all comments