Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഈ മണ്ടിക്ക് മാത്രമുള്ള അവകാശമാ…”
ഞാൻ അവളുടെ താടിയിൽ പിടിച്ച് ആ മുഖം എനിക്ക് നേരെ ഉയർത്തി. ആ അസൂയ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഞാൻ ചിരിയോടെ പറഞ്ഞു.
"ഈ ആദി ജനിച്ചതുതന്നെ എന്റെ ഈ കാട്ടുദേവതയ്ക്ക് വേണ്ടിയല്ലേ. ഈ നെഞ്ചിൽ കുടിയിരിക്കുന്നതും നീ മാത്രമാ പെണ്ണേ..."
അതുകേട്ടപ്പോൾ അതുവരെയുണ്ടായിരുന്ന പരിഭവങ്ങളൊക്കെ അലിഞ്ഞില്ലാതായി അവിടെ ആ പഴയ കുസൃതിച്ചിരി വിടർന്നു. അവൾ എന്റെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി, എന്റെ തോളിലേക്ക് പതുക്കെ ചാഞ്ഞു.
"എനിക്കറിയാല്ലോ എൻ്റെ ആദീനെ... ഞാൻ ചുമ്മാ ഒന്ന് പറഞ്ഞു നോക്കിയതാ,"
അവൾ പതുക്കെ മന്ത്രിച്ചു.
സന്ധ്യാദീപത്തിന്റെ വെളിച്ചത്തിൽ, അവളുടെ നെറുകയിലെ സിന്ദൂരവും മുല്ലപ്പൂക്കളുടെ ഗന്ധവും എന്നിലേക്ക് പടരുമ്പോൾ, അസൂയയും പ്രണയവും നിറഞ്ഞ ആ കള്ളപ്പരിഭവം എന്നിൽ വല്ലാത്തൊരു ലഹരിയുണ്ടാക്കിയിരുന്നു. പരസ്പരം കൂടുതൽ ചേർന്നുനടന്ന് വീടിന്റെ പടിപ്പുര ലക്ഷ്യമാക്കി ഞങ്ങൾ നടക്കുമ്പോൾ, പൂർണ്ണമായും എന്റേതായി മാറിയ ഒരുവൾ കൂടെയുണ്ടെന്ന വലിയൊരു സമാധാനമായിരുന്നു എന്റെ നെഞ്ചിൽ…
അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ പുറത്ത് നല്ല ഇരുട്ട് വീണിരുന്നു. നഗരത്തിലെ വഴിവിളക്കുകളുടെ വെളിച്ചത്തിൽ, അവളുടെ കയ്യിൽ മുറുകെ പിടിച്ച് നടക്കുമ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു സമാധാനമായിരുന്നു. അസൂയയും പരിഭവവുമൊക്കെ മാറി അവൾ വീണ്ടും പഴയ ആ കുസൃതിക്കാരിയായി മാറിയിരുന്നു.
പടിപ്പുര കടന്ന് ഞങ്ങൾ പൂമുഖത്തേക്ക് കയറുമ്പോൾ, ഹാളിൽ ടിവിയും കണ്ട് സോഫയിലിരിക്കുകയായിരുന്നു അനഘ ചേച്ചി. അമ്മ അടുക്കളയിൽ എന്തോ തിരക്കിലുമാണ്. ഞങ്ങളുടെ കാലൊച്ച കേട്ടതും ചേച്ചി ടിവിയുടെ ശബ്ദം കുറച്ച് ഞങ്ങളെ നോക്കി ചിരിച്ചു.
"തൊഴുത് വന്നോ രണ്ടാളും?"
"മ്മ്... ഇതാ ചേച്ചീ പ്രസാദം,"
അവൾ കയ്യിലുണ്ടായിരുന്ന ചന്ദനവും
💬 Comments
View all comments