Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.
അവൾ മുഖം വെട്ടിത്തിരിച്ചു. ആ നീലക്കണ്ണുകളിൽ ഇപ്പോൾ സങ്കടമല്ല, വല്ലാത്തൊരു കുസൃതിയും അസൂയയും കലർന്നൊരു കള്ളപ്പരിഭവമായിരുന്നു.
"വലിയ കൂട്ടുകാരി... 'ആദീ' ന്നും വിളിച്ച്, തോളത്തൊക്കെ കൈ വെച്ചിട്ടുള്ള ആ വർത്താനം എനിക്കങ്ങട് ദഹിച്ചില്ല്യ..."
അവൾ ആ തനി പാലക്കാടൻ ശൈലിയിൽ ചുണ്ടുകോട്ടി പറഞ്ഞു.
"ഓഫീസില് ഇവൾക്ക് വല്ല്യ മീറ്റിംഗ് ആണോ അതോ ഇങ്ങനെ തോളത്ത് കേറി ഇരിക്കലാണോ പണി?"
അവളുടെ ആ ഡയലോഗ് കേട്ടതും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ ഉറക്കെ ചിരിച്ചുപോയി. എന്റെ ചിരി കണ്ടപ്പോൾ അവൾക്ക് വീണ്ടും ദേഷ്യം വന്നു.
"ചിരിക്കണ്ട മനുഷ്യ... എനിക്ക് അതൊന്നും ഇഷ്ടാവൂല പറഞ്ഞേക്കാം..."
അവൾ എന്നെ തട്ടിമാറ്റി നടക്കാൻ നോക്കി.
ഞാൻ അവളുടെ വലതുകയ്യിൽ പിടിച്ചുവലിച്ച് എന്റെ നെഞ്ചിലേക്ക് ചേർത്തുനിർത്തി. നഗരത്തിലെ ആ ചെറിയ ഇടവഴിയിൽ അപ്പോൾ വെളിച്ചം വല്ലാതെ കുറഞ്ഞിരുന്നു. കുറച്ചുനേരം മുൻപത്തെ ആ കുസൃതിയൊക്കെ മാറി അവളിപ്പോൾ എന്റെ നെഞ്ചിടിപ്പ് കേട്ട് ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയാണ്.
"എന്താടി പൊട്ടീ... അവൾ എന്റെ ഓഫീസിലെ ഒരു ഫ്രണ്ട് മാത്രമാ. അല്ലാതെ വേറൊന്നുമില്ല,"
ഞാൻ അവളുടെ മുടിയിഴകളെ കാറ്റിൽ നിന്നും ഒതുക്കിവെച്ചുകൊണ്ട് പതുക്കെ പറഞ്ഞു.
"എന്നാലും... ആദിയുടെ ദേഹത്ത് അങ്ങനെ തൊട്ട് സംസാരിക്കാൻ അവളേതാ? അത്... അത് എനിക്ക് മാത്രല്ലേ അവകാശമുള്ളൂ..."
നാണം കാരണം അവളുടെ ശബ്ദം നേർത്തുപോയി. താഴേക്ക് കുനിഞ്ഞ ആ മുഖത്ത് ഇപ്പോൾ വല്ലാത്തൊരു പ്രണയമായിരുന്നു. തന്റേത് മാത്രമായവനെ വേറെ ആരെങ്കിലും സ്വന്തമാക്കുമോ എന്ന പേടിയല്ല, മറിച്ച് തന്റെ അവകാശങ്ങളിലേക്ക് വേറെയാരും കടന്നുവരുന്നത് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയുടെ ഭ്രാന്തമായ പ്രണയം!
"അതെന്റെ
💬 Comments
View all comments