0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു.

​"ഞാൻ ഈ വഴി പോയപ്പോ അമ്പലത്തിൽ ഒന്ന് കയറിയതാടാ,"

എന്ന് പറഞ്ഞ് ഗൗരി വളരെ കാഷ്വലായി എന്റെ വലതുതോളിൽ പതുക്കെ ഒന്ന് തട്ടി.

​പിന്നെ ഗൗരി പാർവണയ്ക്ക് നേരെ തിരിഞ്ഞു.

​"ഹലോ പാർവണ... ഞാൻ ഗൗരി. ആദിയുടെ കൂടെ വർക്ക് ചെയ്യുന്നതാ,"

ഗൗരി ചിരിച്ചുകൊണ്ട് പറഞ്ഞു.

"എനിക്ക് കല്യാണത്തിന് വരാൻ പറ്റിയില്ല, ലാസ്റ്റ് മിനിറ്റിൽ ഒരു വല്ലാത്ത ക്ലയന്റ് മീറ്റിംഗ് ആയിപ്പോയി. ഏതായാലും Happy Married Life കേട്ടോ... എന്നാലും ആദീ, നീ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ..."

സംസാരിക്കുന്നതിനിടയിൽ അവൾ വളരെ കാഷ്വലായി വീണ്ടും എന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞുനിന്നു. ഒരു സാധാരണ സൗഹൃദത്തിന്റെ പുറത്തുള്ള ആ പ്രവൃത്തി പക്ഷെ എന്റെ പെണ്ണിന് ഒട്ടും ദഹിച്ചിരുന്നില്ല എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. പാർവണ നിർബന്ധിച്ച് വരുത്തിയ ഒരു ചിരിയോടെ വെറുതെ ഒന്ന് മൂളി.

​"ഓക്കെടാ... ഞാൻ ഇറങ്ങുവാ. നീ ലീവ് കഴിഞ്ഞിട്ട് വാ, നമുക്ക് ബാക്കി അവിടെവെച്ച് സംസാരിക്കാം,"

എന്ന് പറഞ്ഞ് ഗൗരി പാർവണയോട് യാത്രയും പറഞ്ഞ് കാറിനടുത്തേക്ക് പോയി.

​അവൾ പോയതും പാർവണയുടെ മുഖത്തെ ആ ചിരി പെട്ടെന്ന് മാഞ്ഞു. അവിടെ വല്ലാത്തൊരു ഗൗരവം വന്നുനിറഞ്ഞു. എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ അവൾ കരിവളകൾ കിലുക്കി വേഗം പടിപ്പുര കടന്ന് പുറത്തേക്കുള്ള ഇടവഴിയിലേക്ക് നടന്നു.

​"എന്താടി മണ്ടിപ്പെണ്ണേ...പെട്ടന്നൊന്നു സൈലന്റ് ആയിപ്പോയത്?"

ഞാൻ അവളുടെ ഒപ്പമെത്താൻ വേഗം നടന്നു.

​അവൾ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുകൂടി വേഗത്തിൽ നടക്കാൻ തുടങ്ങി. ഞാൻ ഓടിച്ചെന്ന് അവളുടെ മുന്നിൽ കയറി നിന്നു.

​"എന്താ പാർവണേ... മുഖത്തൊരു കാർമേഘം?"

💬 Comments

View all comments