0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഇളംകാറ്റിന് നഗരത്തിന്റെ വൈകുന്നേരങ്ങളുടേതായ ഒരു നേർത്ത ചൂടുണ്ടായിരുന്നു.

​ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ, കുളിച്ച് ഈറൻമാറി കസവുകരയുള്ള ഒരു ഇളംചുവപ്പ് സാരിയുടുത്ത് നിൽക്കുകയായിരുന്നു എന്റെ പാർവണ. നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനപ്പൊട്ടും, നെറുകയിൽ ചുവന്നുതുടുത്ത സിന്ദൂരവും... ഒരുപാടൊന്നും അണിഞ്ഞൊരുങ്ങിയില്ലെങ്കിലും ആ വേഷത്തിൽ അവളെ കാണാൻ വല്ലാത്തൊരു ഐശ്വര്യമായിരുന്നു.

​അമ്മ അപ്പോഴാണ് പൂമുഖത്തേക്ക് നിലവിളക്കുമായി വന്നത്.

​"ആദീ... സന്ധ്യയാകുന്നു. ഇന്നലെ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, നിങ്ങൾ പോയി ആ ദേവീക്ഷേത്രത്തിൽ ഒന്ന് തൊഴുതിട്ട് വാ.,"

അമ്മ നിലവിളക്കിലെ തിരി നീട്ടിക്കൊണ്ട് പറഞ്ഞു.

​"ശരി എന്റെ അമ്മക്കുട്ടി, ഞങ്ങൾ ദാ പോയിട്ട് വരാം,"

ഞാൻ അവളോട് വരാൻ ആംഗ്യം കാണിച്ചു.

​വീട്ടിൽ നിന്നും നടക്കാനുള്ള ദൂരമേ ആ അമ്പലത്തിലേക്കുള്ളൂ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വലിയ അരയാൽമരങ്ങൾ അതിരിട്ട ഒരു ചെറിയ അമ്പലം. അവിടെയെത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു. പടിപ്പുര കടന്ന് അകത്തേക്ക് കയറുമ്പോൾ, പാലക്കാട്ടെ ആ വലിയ തറവാട്ടിലെ സർപ്പക്കാവും അവിടെ അവൾ ദീപം തെളിയിച്ചതുമൊക്കെ എന്റെ ഓർമ്മകളിലേക്ക് ഓടിയെത്തി. ഞാൻ അവളുടെ വിരലുകളോട് എന്റെ വിരലുകൾ കോർത്തുപിടിച്ചു. എന്റെ സ്പർശനത്തിൽ അവളൊന്ന് തിരിഞ്ഞുനോക്കി മനോഹരമായി ചിരിച്ചു.

​ദീപാരാധന കഴിഞ്ഞ്, പ്രസാദവും വാങ്ങി ആൽത്തറയ്ക്ക് അടുത്തുള്ള വഴിയിലൂടെ പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്നും ആ വിളി വന്നത്.

​"ആഹാ... ആദീ!"

​ഞാൻ തിരിഞ്ഞുനോക്കി. ഗൗരിയാണ്! എന്റെ ഓഫീസിലെ സഹപ്രവർത്തക. നല്ല മോഡേൺ വേഷത്തിൽ, കയ്യിലൊരു കാർ കീയും പിടിച്ച് വലിയൊരു ചിരിയോടെ അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരികയാണ്.

​"ഗൗരീ... നീയെന്താ ഇവിടെ?"

ഞാൻ

💬 Comments

View all comments