Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പിടി കഴിച്ചതും പാർവണയുടെ മുഖത്ത് വലിയൊരു സന്തോഷം വിടർന്നു.
"അടിപൊളി ആയിട്ടുണ്ട്ട്ടോ അമ്മേ മീൻകറി... തറവാട്ടിൽ കൂടുതലും സദ്യേം അങ്ങനത്തെ കറികളുമല്ലേ... ഇതിന്റെ ടേസ്റ്റ് വേറെ തന്നെയാ. എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടായി..."
അവൾ ആവേശത്തോടെ പറഞ്ഞു.
അമ്മയുടെ മുഖത്ത് വലിയൊരു അഭിമാനം വിരിഞ്ഞു.
"മോളെ... നിനക്ക് ഇഷ്ടായെങ്കിൽ അമ്മ എന്നും ഉണ്ടാക്കിത്തരാം."
"എന്നാപ്പിന്നെ പകരത്തിന് നീയെനിക്ക് കുറച്ച് പാലക്കാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു തരണം ട്ടോ പാർവണേ,"
അനഘ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇവന് പാലക്കാട്ന്ന് കിട്ടിയ ഈ പെണ്ണിനെ മാത്രമല്ല, അവിടുത്തെ കാറ്റും വെള്ളവും ഊണും ഒക്കെ ഭയങ്കര ഇഷ്ടാ... അല്ലേടാ ആദീ?"
"അത് പിന്നെ അങ്ങനെയാണല്ലോ... അല്ലേലും പാലക്കാട്ടുകാർക്ക് ഒരു പ്രത്യേക സ്നേഹമാണല്ലോ,"
ഞാൻ പാർവണയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
എന്റെ ആ ഡയലോഗ് കേട്ടതും മീൻകറി കൂട്ടി ചോറുണ്ണുകയായിരുന്ന പാർവണയുടെ തൊണ്ടയിൽ ചോറ് കുടുങ്ങി അവൾ ചുമയ്ക്കാൻ തുടങ്ങി. ഞാൻ വേഗം വെള്ളമെടുത്ത് അവളുടെ കയ്യിൽ കൊടുത്തു. വെള്ളം കുടിക്കുന്നതിനിടയിലും, 'ചുമ്മാ ഇരിക്ക് മനുഷ്യ' എന്ന മട്ടിൽ അവളെന്നെ നോക്കി കണ്ണുരുട്ടി.
"അവളെയൊന്ന് സമാധാനമായിട്ട് ഭക്ഷണം കഴിക്കാൻ സമ്മതിക്കുമോ രണ്ടാളും..."
അമ്മ ഞങ്ങളെ വഴക്കുപറഞ്ഞെങ്കിലും ആ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു.
ആ ഊണുമേശയിൽ അപ്പോൾ നിറഞ്ഞുനിന്നത് വിഭവങ്ങളുടെ രുചിയേക്കാൾ വലിയൊരു സ്നേഹമായിരുന്നു. അമ്മയുടെ വാത്സല്യവും, ചേച്ചിയുടെ കളിയാക്കലുകളും, പാർവണയുടെ കുസൃതി നിറഞ്ഞ ആ പാലക്കാടൻ ചിരിയും... എല്ലാ അർത്ഥത്തിലും അവൾ എന്റെ കുടുംബത്തിന്റെ ഏറ്റവും മനോഹരമായ പാതിയായി മാറിക്കഴിഞ്ഞിരുന്നു…….
വൈകുന്നേരം വെയിൽ ചാഞ്ഞ് മുറ്റത്തെ പവിഴമല്ലിമരത്തിന്റെ നിഴൽ നീളാൻ തുടങ്ങിയിരുന്നു. ജനാലയിലൂടെ വരുന്ന
💬 Comments
View all comments