Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ടിവി കാണുമ്പോഴാണ്, കുളിച്ച് മുടിയൊക്കെ കെട്ടിവെച്ച് വല്ലാത്തൊരു ചമ്മലോടെ പാർവണ അങ്ങോട്ടേക്ക് വന്നത്. ഉറങ്ങിപ്പോയതിന്റെ ചെറിയൊരു ജാള്യത ആ മുഖത്തുണ്ടായിരുന്നു.
അവളെ കണ്ടതും അമ്മ അടുക്കളയിൽ നിന്നും സന്തോഷത്തോടെ പുറത്തേക്ക് വന്നു.
"എഴുന്നേറ്റോ മോളെ... നല്ല ഉറക്കമായിരുന്നല്ലേ?"
"അറിയാണ്ട് ഉറങ്ങിപ്പോയി അമ്മേ... എന്നെ വിളിക്കാഞ്ഞതെന്താ? അമ്മേം ചേച്ചീം കൂടി ഒറ്റക്ക് പണിയെടുത്തീലേ..."
വലിയൊരു കുറ്റബോധത്തോടെ, ആ പാലക്കാടൻ ശൈലിയിൽ അവൾ അമ്മയോട് ചോദിച്ചു.
അത് കേട്ടതും കയ്യിലൊരു പാത്രവുമായി അനഘ ചേച്ചി ചിരിച്ചുകൊണ്ട് ഡൈനിങ് ടേബിളിനടുത്തേക്ക് വന്നു.
"അയ്യടാ... കല്യാണം കഴിഞ്ഞ് വന്നയുടനെ നിന്നെക്കൊണ്ട് പണിയെടുപ്പിക്കാനാ ഞങ്ങളിവിടെ നിൽക്കുന്നത്! പിന്നെ ഇവൻ സമ്മതിക്കണ്ടേ... നീ ഉറങ്ങുമ്പോ നിനക്ക് തണുക്കുന്നുണ്ടോ എന്നറിയാൻ രണ്ട് വട്ടം വന്ന് നോക്കിയിട്ടാ ഇവൻ പോയത്,"
ചേച്ചി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
അതുകേട്ട് പാർവണ നാണത്തോടെ എന്നെ നോക്കി. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ടേബിളിനടുത്തേക്ക് നടന്നു.
"അത് ഞാൻ... ആ ജനൽ കാറ്റടിച്ച് തുറന്നപ്പോ അടക്കാൻ വേണ്ടി പോയതാ ചേച്ചീ, വെറുതെ ഓരോന്ന് പറയാതെ..."
ഞാൻ ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു.
"ഉവ്വ്... ജനൽ അടക്കാൻ പോയതാത്രേ... ഈ തള്ളൊക്കെ ബാക്കിയുള്ളവരോട് മതിട്ടോ,"
ചേച്ചി വീണ്ടും കളിയാക്കി.
"മതി നിർത്ത് അനഘേ... വന്നിരുന്ന് കഴിക്കാൻ നോക്ക്,"
അമ്മ സ്നേഹത്തോടെ ശാസിച്ചുകൊണ്ട് എല്ലാവർക്കും പ്ലേറ്റുകൾ എടുത്തുവെച്ചു.
ഞങ്ങൾ നാലുപേരും ആ വലിയ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു. അമ്മ നല്ല ചൂട് ചോറും, കൂടെ തേങ്ങയരച്ചുവെച്ച മീൻകറിയും മീൻ വറുത്തതും വിളമ്പി. ഇന്ദ്രനീലം തറവാട്ടിൽ കൂടുതലും സസ്യഭക്ഷണമായതുകൊണ്ട് അവൾക്കിത് വലിയൊരു മാറ്റമായിരുന്നു.
ചോറിലേക്ക് മീൻകറി ഒഴിച്ച് ഒരു
💬 Comments
View all comments