0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ പാൽഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്തു.

"കുടിക്ക് മോളെ... ഇന്നലെ തൊട്ടുള്ള ആ ഓട്ടവും ട്രെയിനിലെ യാത്രയും കാരണം നീ ആകെ ക്ഷീണിച്ചു. ഇതുകുടിച്ച് നീ വേഗം പോയി ആദിയുടെ മുറിയിൽ കിടന്ന് കുറച്ചുനേരം ഉറങ്ങിക്കോ. ഉച്ചയാവുമ്പോഴേക്കും അമ്മ നല്ല ചൂട് ചോറും മീൻകറിയും ഉണ്ടാക്കി വെക്കാം."

ആ പാല് വാങ്ങി കുടിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സ്വന്തം അമ്മയെയും ജനിച്ച വീടും വിട്ടുപോന്നതിന്റെ സങ്കടമെല്ലാം, എന്റെ അമ്മയുടെയും ചേച്ചിയുടെയും സ്നേഹത്തിന് മുന്നിൽ അലിഞ്ഞില്ലാതാവുകയായിരുന്നു. പാല് കുടിച്ച് കഴിഞ്ഞ് എന്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവൾ എന്നെ നോക്കി പതുക്കെ ഒന്ന് പുഞ്ചിരിച്ചു..

കഴിഞ്ഞ രണ്ടു ദിവസങ്ങളായുള്ള കല്യാണത്തിരക്കും, അതിനുശേഷമുള്ള ട്രെയിൻ യാത്രയുമെല്ലാം ആ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.

​മുറിയിലെ കട്ടിലിലേക്ക് വന്നിരുന്നതും അവൾ വലിയൊരു നെടുവീർപ്പിട്ടു..

​"നല്ല ക്ഷീണമുണ്ടല്ലേ... നീ കിടന്നോ,"

ഞാൻ കട്ടിലിനരികിലെ ജനാലപ്പൊളികൾ പതുക്കെ അടച്ചുകൊണ്ട് പറഞ്ഞു.

​"മ്മ്..."

എന്ന് മാത്രം മൂളി അവൾ പതുക്കെ കട്ടിലിലേക്ക് കിടന്നു. എസിയുടെ തണുപ്പിലേക്ക് കിടന്നതും, ആ വലിയ നീലക്കണ്ണുകൾ താനേ അടഞ്ഞുപോകുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അരികിൽച്ചെന്ന് ആ പുതപ്പെടുത്ത് അവളുടെ ദേഹത്തേക്ക് ഇട്ടുകൊടുത്തു. ഉറക്കത്തിലേക്ക് വീഴുന്നതിനിടയിലും അവൾ ഒരു കള്ളച്ചിരിയോടെ എന്റെ കയ്യിൽ പതുക്കെ ഒന്നമർത്തിപ്പിടിച്ചു. കുറച്ചുനേരം ആ ഉറങ്ങുന്ന മുഖത്തേക്ക് തന്നെ നോക്കി നിന്നിട്ട്, ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ പതുക്കെ വാതിലടച്ച് പുറത്തേക്ക് പോയി.

ഉച്ചയായപ്പോഴേക്കും അടുക്കളയിൽ നിന്നും വറുത്ത മീനിന്റെയും മീൻകറിയുടെയും നല്ല മണം വീടാകെ പരന്നിരുന്നു. അമ്മയും അനഘ ചേച്ചിയും കൂടി വലിയൊരു പാചകത്തിലായിരുന്നു. ഞാൻ ഹാളിലെ സോഫയിലിരുന്ന്

💬 Comments

View all comments