Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വലിയ നീലക്കണ്ണുകളിൽ സമാധാനത്തിന്റെ പുതിയൊരു പ്രകാശം തിളങ്ങുന്നത് ഞാൻ കണ്ടു.
അപ്പോഴേക്കും വാതിൽ തുറന്ന്, പൂമുഖത്തെ നിലവിളക്കിൽ ദീപം തെളിയിച്ച് അമ്മ ഉമ്മറത്തേക്ക് വന്നു. കൂടെ വലിയൊരു പുഞ്ചിരിയോടെ ചേച്ചിയുമുണ്ട്. ദീപം തെളിയിച്ച ആ വലിയ നിലവിളക്കുമായി അമ്മ പടിപ്പുരയ്ക്ക് നേരെ വന്നു.
"വാ മോളെ..."
അമ്മ നിറഞ്ഞ വാത്സല്യത്തോടെ അവളെ വിളിച്ചു.
എന്റെ കയ്യിലെ പിടിവിട്ട് അവൾ പതുക്കെ പടികൾ കയറി ഉമ്മറത്തെത്തി. അമ്മ നീട്ടിയ നിലവിളക്ക് വല്ലാത്തൊരു പ്രാർത്ഥനയോടെ അവൾ ഇരുകൈകൾ കൊണ്ടും വാങ്ങി. ആ വിളക്കിന്റെ വെളിച്ചം അവളുടെ ചുവന്ന കുങ്കുമപ്പട്ടിലും ആ മുഖത്തും സ്വർണ്ണവർണ്ണം പോലെ തിളങ്ങുന്നുണ്ടായിരുന്നു.
"വലതുകാൽ വെച്ച് കയറിക്കോ മോളെ..."
അനഘ ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
കണ്ണുകളടച്ച് ഒരു നിമിഷം പ്രാർത്ഥിച്ച ശേഷം, വലതുകാൽ വെച്ച്, പാദസരങ്ങൾ കിലുക്കി അവൾ ഉമ്മറപ്പടി കടന്ന് എന്റെ വീട്ടിലേക്ക് കയറി. ആ നിമിഷം എന്റെ നെഞ്ചിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം നിറഞ്ഞുതുളുമ്പി. ഇത്രയും കാലം ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം ആ ഒരൊറ്റ നിമിഷത്തിൽ എന്റെ വീടിന്റെ പൂമുഖത്ത് പൂർണ്ണമാവുകയായിരുന്നു.
നിലവിളക്ക് പൂജാമുറിയിൽ വെച്ച് തൊഴുത് അവൾ തിരികെ ഹാളിലേക്ക് വന്നപ്പോൾ, ചേച്ചി ഓടിച്ചെന്ന് അവളെ ഇറുകെ കെട്ടിപ്പിടിച്ചു.
"ഇനിയിപ്പോ ഈ വീട്ടിലെ അധികാരമൊക്കെ ഞാൻ നിനക്ക് തരുവാട്ടോ. ഇവന്റെ കുരുത്തക്കേടുകളൊക്കെ ഇനി നീ തന്നെ സഹിച്ചോ,"
ചേച്ചി കളിയാക്കിക്കൊണ്ട് അവളുടെ കവിളിൽ പതുക്കെ തലോടി.
"വന്നയുടനെ എന്റെ കുട്ടിയെ കളിയാക്കാൻ നിൽക്കാതെ അവളെയൊന്ന് സമാധാനമായിട്ട് ഇരിക്കാൻ സമ്മതിക്ക് അനഘേ..."
എന്ന് പരിഭവിച്ചുകൊണ്ട് അമ്മ അടുക്കളയിൽ നിന്നും ചൂട് പാലുമായി വന്നു.
അമ്മ
💬 Comments
View all comments