0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

യാത്രയുടെ ചെറിയൊരു ഭയവും ഒപ്പം വലിയൊരു പ്രതീക്ഷയും ആ ചിരിയിലുണ്ടായിരുന്നു.

​കാർ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് വന്നുനിന്നു. വണ്ടിയിൽ നിന്നിറങ്ങിയതും എന്റെ അമ്മ വലിയൊരു ധൃതിയോടെയും സന്തോഷത്തോടെയും പറഞ്ഞു.

​"ആദീ... നീ അവളെയും കൂട്ടി ആ മുറ്റത്ത്

നിൽക്ക് ട്ടോ. ഞാൻ വേഗം പോയി വാതിൽ തുറന്ന് നിലവിളക്ക് കത്തിച്ചെടുക്കാം. അനഘേ, നീ വേഗം വാ..."

​അത്രയും പറഞ്ഞ് അമ്മയും ചേച്ചിയും കൂടി ബാഗുകളുമെടുത്ത് വേഗം വീടിന്റെ പൂമുഖത്തേക്ക് നടന്നു. ഞാൻ മുറ്റത്തെ പവിഴമല്ലി മരത്തിന്റെ തണലിൽ അവളെയും ചേർത്തുപിടിച്ച് നിന്നു. താൻ വലതുകാൽ വെച്ച് കയറാൻ പോകുന്ന വീടിനെ വലിയൊരു ആകാംക്ഷയോടെ അവൾ നോക്കിക്കാണുകയായിരുന്നു. അവളുടെ ശ്വാസത്തിന്റെ വേഗത കൂടിയിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.

​"ആദീ..."

എന്റെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി അവൾ പതുക്കെ വിളിച്ചു.

​"എന്താ പെണ്ണേ..."

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

​"എനിക്കെന്തോ വല്ലാത്തൊരു നെഞ്ചിടിപ്പാവ്ണ് ട്ടോ... ആ തറവാടും വിട്ട് ഞാൻ ആദ്യായിട്ടല്ലേ ഇങ്ങ്ട്... ഇവിടുള്ളോർക്കൊക്കെ എന്നെ..."

അവൾ ആ തനി പാലക്കാടൻ ശൈലിയിൽ പറഞ്ഞു നിർത്തി.

​"എന്തിനാ എന്റെ കുട്ടി വെറുതെ പേടിക്കുന്നത്?"

ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ചു.

"ഇതൊരു വലിയ തറവാടോ കൊട്ടാരമോ ഒന്നുമല്ല. പക്ഷെ ഈ ചുമരുകൾക്കുള്ളിലാ എൻ്റെ ജീവൻ. ആ ഇന്ദ്രനീലം തറവാട്ടിലെ ആളുകൾക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവളായിരുന്നോ, അതിനേക്കാൾ നൂറിരട്ടി സ്നേഹം തരാൻ ഈ അമ്മയും ചേച്ചിയും പിന്നെ ഞാനും ഇല്ലേ നിനക്ക്? എന്റെ പെണ്ണ് ധൈര്യമായിട്ട് വാ."

​എന്റെ വാക്കുകളിലെ സ്നേഹം അവളുടെ ആകുലതകളെയെല്ലാം അലിയിച്ചുകളഞ്ഞു. ആ

💬 Comments

View all comments