Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എത്ര മനോഹരമായാണ് അവൾ ആ കാര്യം പറയുന്നത്! ഒരു പെൺകുട്ടിയുടെ എല്ലാവിധ നാണവും ആ വാക്കുകളിലുണ്ടായിരുന്നു. എന്റെ നെഞ്ചിൽ നിന്നും അടർന്നുമാറാതെ തന്നെ, സ്വന്തം മണിയറയെക്കുറിച്ചുള്ള സ്വപ്നം അവളുടെ ചുണ്ടുകളിൽ വിരിഞ്ഞുനിന്നു.
"ഓഹോ... അപ്പൊ എന്നെ വീണ്ടും വെയിറ്റ് ചെയ്യിപ്പിക്കാൻ ആണോ തീരുമാനം? എങ്കിൽ പിന്നെ ഈ ട്രെയിൻ എത്രയും വേഗം തിരുവനന്തപുരത്ത് എത്താൻ ഞാൻ പ്രാർത്ഥിക്കാം,"
ഞാൻ വലിയൊരു കുസൃതിയോടെ അവളുടെ നെറുകയിൽ സ്നേഹം നിറഞ്ഞൊരു ചുംബനം നൽകി.
അതുകേട്ട് അവൾ ചിരിയമർത്തിക്കൊണ്ട് വീണ്ടും എന്റെ നെഞ്ചിലേക്ക് തന്നെ ഒതുങ്ങിക്കിടന്നു. എൻ്റെ നെഞ്ചിടിപ്പ് അവൾക്കും, അവളുടെ ശ്വാസോച്ഛ്വാസം എനിക്കും കൃത്യമായി കേൾക്കാമായിരുന്നു. മുകളിൽ അമ്മയുടെയും ചേച്ചിയുടെയും സാന്നിധ്യമുണ്ടെങ്കിലും, ആ തീവണ്ടിയുടെ താളത്തിനൊപ്പം നാളത്തെ ആ മനോഹരമായ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങളും കണ്ട് ഞങ്ങൾ പുതിയൊരു ലോകത്തേക്ക് യാത്രയാവുകയായിരുന്നു. ഒരുപാട് കടമ്പകൾ കടന്നെത്തിയ ഞങ്ങളുടെ പ്രണയം ആ കൂപ്പെയിലെ തണുപ്പിൽ വല്ലാതെ പൂത്തുനിൽക്കുന്നുണ്ടായിരുന്നു….
രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ വന്നുനിൽക്കുമ്പോൾ, നഗരത്തിൽ വെയിൽ പരന്നുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പ്ലാറ്റ്‌ഫോമിലെ വലിയ തിരക്കുകളിലൂടെ ഒരു കയ്യിൽ ബാഗും മറുകയ്യിൽ പാർവണയെയും ചേർത്തുപിടിച്ചാണ് ഞാൻ പുറത്തേക്കിറങ്ങിയത്. തൊട്ടുപിന്നാലെ അമ്മയും അനഘ ചേച്ചിയുമുണ്ട്. പുറത്തുനിന്ന് ഒരു ടാക്സി വിളിച്ച് ഞങ്ങൾ നേരെ കഴക്കൂട്ടത്തെ വീട്ടിലേക്ക് തിരിച്ചു.
യാത്രയിലുടനീളം കാറിന്റെ ജനാലയിലൂടെ പുറത്തെ തിരുവനന്തപുരത്തിന്റെ കാഴ്ചകൾ വല്ലാത്തൊരു കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു അവൾ. പാലക്കാടിന്റെ പച്ചപ്പും പാടങ്ങളും കണ്ട് വളർന്ന ആ നീലക്കണ്ണുകളിൽ, നഗരത്തിന്റെ വലിയ കെട്ടിടങ്ങളും തിരക്കും ചെറിയൊരു അത്ഭുതം നിറച്ചിരുന്നു. ഇടയ്ക്ക് എന്നെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു; താൻ ജീവിക്കാൻ പോകുന്ന പുതിയ ലോകത്തേക്കുള്ള
💬 Comments
View all comments